എഡിറ്റര്‍
എഡിറ്റര്‍
സ്‌റ്റേഡിയം നിര്‍മാണം: കെ.സി.എയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങി
എഡിറ്റര്‍
Tuesday 13th November 2012 3:33pm

കൊച്ചി: ഇടകൊച്ചിയിലെ ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍ണമാണവുമായി ബന്ധപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ (കെ.സി.എ) എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചു.

Ads By Google

സ്‌റ്റേഡിയത്തിനിവേണ്ടി ഭൂമി വാങ്ങിയതില്‍ 19 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് പരാതി. ഇതിനെ കുറിച്ച് മുന്‍മന്ത്രി എസ്. ശര്‍മ അടക്കം 18 പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്.

ലോട്ടറിയില്‍ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്ന സ്ഥാപനത്തിന്റെ സ്ഥലമാണ് കെ.സി.എ. ഇടക്കൊച്ചിയില്‍ വാങ്ങിയത്.

ഭാവിയില്‍ നിയമനടപടിക്ക് വിധേയമാകാവുന്ന ഈ സ്ഥലം ചതുപ്പായതിനാല്‍ സെന്റിന് ആയിരങ്ങള്‍ മാത്രമാണ് യഥാര്‍ഥവിലയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇവിടെ സ്‌റ്റേഡിയം നിര്‍മിക്കാന്‍ പരിസ്ഥിതി നിയമങ്ങള്‍ തടസ്സമാണെന്നറിഞ്ഞുകൊണ്ട് സ്ഥലം വാങ്ങിയത് തട്ടിപ്പുമാത്രം ലക്ഷ്യമിട്ടാണെന്നും ആക്ഷേപമുണ്ടായിരുന്നു.

അന്വേഷണത്തിന്റെ ആദ്യപടിയായി പരാതിക്കാരില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തി. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം സ്‌റ്റേഡിയം നിര്‍മാണത്തിന് അനുമതി നിഷേധിച്ചിരിക്കുകയാണിപ്പോള്‍.

Advertisement