തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിക്കൊപ്പം കറങ്ങിയ ജയില്‍ വകുപ്പ് ദക്ഷിണ മേഖല ഡി.ഐ.ജി ബി. പ്രദീപിനെതിരെ അന്വേഷണം.

ജയില്‍ മേധാവി ആര്‍ ശ്രീലേഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജയില്‍ ആസ്ഥാനത്ത് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.


Dont Miss കരിങ്കൊടി കാട്ടുമെന്ന് ഭയം; മോദി പങ്കെടുത്ത പരിപാടിയില്‍ കറുത്ത വസ്ത്രം ധരിച്ചവര്‍ക്ക് വിലക്ക് 


കഴിഞ്ഞ മാര്‍ച്ചില്‍ ജയില്‍ദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ടയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനായി ഡി.ഐ.ജി ഔദ്യോഗിക വാഹനത്തില്‍ യാത്രചെയ്‌തെന്നായിരുന്നു ആക്ഷേപം. സംഭവത്തില്‍ അന്വേഷിച്ച് അടിയന്ത്രമായി റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ ഐ.ജിയെ ചുമതലപ്പെടുത്തി.

കറുത്ത മുത്ത്, മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ചില സിനിമകളിലും വേഷമിട്ട നടിക്കൊപ്പമാണ് പ്രദീപ് കറങ്ങിയത്. ദക്ഷിണ മേഖലയിലെ ഒരു ജയിലിലെ വാര്‍ഷികത്തിന് ഈ നടിയെ പങ്കെടുപ്പിച്ചെന്നും ആരോപണങ്ങളുണ്ട്.