ബ്രസല്‍സ്: അന്വേഷണ ഫലങ്ങളുടെ റാങ്കിങ്ങില്‍ സേര്‍ച്ച് എഞ്ചിന്‍ ഭീമന്‍മാരായ ഗൂഗിള്‍ കൃത്രിമം കാണിക്കുന്നുവെന്ന പരാതിയില്‍ യൂറോപ്യന്‍ കമീഷന്‍ അന്വേഷണം തുടങ്ങി.

തങ്ങളുടെ വെബ്‌സൈറ്റുകളെ ഗൂഗിള്‍ പിന്തള്ളുന്നതായും പരസ്യങ്ങള്‍ക്ക് പരിഗണന നല്‍കി മറ്റ് സൈറ്റുകള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പരാതിയെക്കുറിച്ച് പ്രാഥമികമായ അന്വേഷണമാണ് ഇപ്പോള്‍ നടക്കുക.

അതേസമയം അന്വേഷണത്തോട് സഹകരിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.