തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ ഐ.സി.ടി അക്കാദമി ഡയറക്ടറായി നിയമിച്ചെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംയുക്ത നിയമസഭാ സമിതി രൂപീകരിച്ചു. വി.ഡി. സതീശനാണ് സമിതി അധ്യക്ഷന്‍.

സമിതിയില്‍ ഒന്‍പതംഗങ്ങളാണുള്ളത്. അഞ്ച് പേര്‍ ഭരണപക്ഷത്തുനിന്നും നാല് പേര്‍ പ്രതിപക്ഷത്തുനിന്നും സമിതിയില്‍ അംഗങ്ങളാകും.

പിസി വിഷ്ണുനാഥ് എം.എല്‍.എയാണ് നിയമസഭയില്‍ അരുണ്‍കുമാറിനെ ഐ.ടി.സി അക്കാദമി ഡയറക്ടറായി നിയമിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ ആരോപണം നിഷേധിച്ച വി.എസ് ഇക്കാര്യത്തില്‍ നിയമസഭാ സമിതി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.