തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയത്തെ പിന്തുണച്ച് ഐ.എന്‍.ടി.യു.സി രംഗത്ത്. സര്‍ക്കാര്‍ നയം സ്വാഗതാര്‍ഹമെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡണ്ട് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. സര്‍ക്കാര്‍ നയത്തിനെതിരെ യു.ഡി.എഫിനകത്ത് വ്യത്യസ്ത അഭിപ്രായമാണ് ഉയര്‍ന്നു വരുന്നത്.


Also read പത്തോളം ഇസ്ലാമിക രാജ്യങ്ങള്‍ തനിക്ക് പൗരത്വം വാഗ്ദാനം ചെയ്തിട്ടുണ്ട്; സാക്കിര്‍ നായിക്


എല്‍.ഡി.എഫ് മദ്യനയം സ്വാഗതാര്‍ഹവും അനിവാര്യതയുമാണെന്നായിരുന്നു ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നത്. ‘ബാര്‍ പൂട്ടല്‍’നയം തികച്ചും വൈകാരികമായ, അസമയത്തെ അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നതു കൊണ്ടാണ് യു.ഡി.എഫിന് തുടര്‍ ഭരണം ഇല്ലാതായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.


Dont miss ‘തീവ്ര ഹിന്ദുത്വ നിലപാട്’; ദി ഹിന്ദു പത്രം വരുത്തുന്നത് നിര്‍ത്തുകയാണെന്ന് കാണിച്ച് എഡിറ്റര്‍ക്ക് വിദ്യാര്‍ത്ഥിനി അയച്ച കത്ത് വൈറലാകുന്നു


എല്‍.ഡി.എഫ് നയത്തിനെതിരെ യു.ഡി.എഫ് നേതൃത്വം സമര പരിപാടികള്‍ ആലോചിക്കുമ്പോഴാണ് മുന്നണി നിലപാടിന് വിരുദ്ധ അഭിപ്രായവുമായി നേതാക്കള്‍ രംഗത്തെത്തിയത്.