Categories

പൊതുമേഖലാ സ്ഥാപനങ്ങള്‍ വി­റ്റ­ഴി­ക്കു­ന്നുവെന്ന­ത് നുണ­പ്ര­ചാ­രണം

pranabmukherjee-rwകൊച്ചി: ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ നിയന്ത്രണം സര്‍ക്കാരിനുതന്നെയായിരിക്കു­മെ­ന്ന് കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി വ്യക്ത­മാ­ക്കി. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്നുവെന്നത് സത്യത്തില്‍ നിന്ന് വളരെ അകലെയാണെന്നും കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലയ്ക്കുകയാണെന്ന നുണപ്രചാ­രണത്തെ തൊഴിലാ­ളി­കള്‍ നേ­രി­ട­ണ­മെന്നും അ­ദ്ദേ­ഹം ആ­വ­ശ്യ­പ്പെട്ടു. ഐ എന്‍ ടി യു സിയുടെ ദേശീയ പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രണബ് മുഖര്‍­ജി.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടേയും നിയന്ത്രണം സര്‍ക്കാരിനു തന്നെയായിരിക്കും. ഈ നയം തന്നെയാണ് തിരഞ്ഞെടുപ്പിന് മുമ്പ് പ്രകടനപത്രി­കയില്‍ കോണ്‍­ഗ്രസ് മുന്നോട്ടുവച്ച­ത്. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലും രാഷ്ട്രപതിയുടെ നയപ്രഖ്യാറഞ്ഞ കാര്യങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്നാക്കം പോയിട്ടില്ല.

പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചില കമ്പനികളുടെ ഓഹരികള്‍ വി­റ്റത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ 5 ശതമാനം ഓഹരി വിറ്റപ്പോള്‍ അതിന്റെ കമ്പോളമൂല്യം 124 ശതമാ­ന­മായി ഉ­യര്‍­ന്നു. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ഒ എന്‍ ജി സി­യാണ് ഈ ഓഹരി വാ­ങ്ങി­യത്. ഹൈഡല്‍ പവര്‍ കോര്‍പറേഷന്റെ പത്തുശതമാനം ഓഹരികള്‍ വില്‍പന നടത്തിയപ്പോള്‍ വിപണിമൂല്യം 96 ശതമാനം ഉയര്‍ന്നുവെന്നും പ്രണബ് ചൂണ്ടിക്കാ­ട്ടി. കാര്യങ്ങള്‍ ഇങ്ങനെ ആയിരിക്കുമ്പോള്‍ ആരോപണങ്ങള്‍അസത്യം മാത്രമാണ്­പ്രണബ് പറഞ്ഞു.

പീഡിത വ്യവസായ യൂണിറ്റുകളെ രക്ഷിക്കാന്‍ ഐ എന്‍ ടിയു സി മുന്നോട്ടുവച്ച നിര്‍­ദേശം പുതുമയുള്ള­താണ്. അതു ചര്‍ച്ച ചെയ്യാന്‍ ട്രേഡ് യൂണിയന്‍ നേതാക്കളെ ക്ഷണിക്കുമെന്നും പ്രണബ് പറഞ്ഞു.

ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയോ അല്ലെങ്കില്‍ കേരളമോ ഉണ്ടാക്കിയ ഒ­ന്നല്ല. എന്നാല്‍ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നു­ള്ള ഐ എം എ­ഫിന്റെ വിലയിരുത്തലില്‍ അതിനെ അതിജീവിച്ചു മുന്നേറിയ രണ്ടു സാമ്പത്തിക ശക്തികള്‍ ഇന്ത്യയും ചൈനയുമാണെന്നു വ്യക്തമാക്കി­യി­ട്ടുണ്ട്. ചൈന ഇപ്പോള്‍ 7 ശതമാനം സാമ്പത്തിക വളര്‍ച്ച ഉണ്ടാക്കിയ­പ്പോള്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആറു ശതമാനത്തിലും അധികമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളുടേതാകട്ടെ നമുക്കു പിന്നിലുമാണ്.

ഐ.എന്‍.ടി.യു.സി ദേശീയ പ്രസിഡന്റ് ജി.സഞ്ജീവറെഡ്ഡി അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി.തോമസ്, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാ­ണ്ടി, സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, രാജേന്ദര്‍ പ്രസാദ്‌­സിംഗ്, രാഘവയ്യ, അശോക്‌­സിംഗ്, എം.എം.ജേക്കബ്, ആര്യാടന്‍ മുഹമ്മദ്, യു ഡി എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍, എം.പി.മാരായ കെ.പി.ധനപാലന്‍, എന്‍.കെ.രാഘവന്‍, കൊടിക്കുന്നില്‍ സുരേ­ഷ്, ദേ­ശീയ വൈസ് പ്രസിഡന്റ് സുബ്രതോമുഖര്‍ജി തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതിനിധി സമ്മേളനം ഇന്നും തുടരും. നാളെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ പ്ലീനറിസമ്മേളനം സമാപിക്കും. ഇന്നു രാവിലെ 9.30ന് പ്രതിനിധികളെ കേന്ദ്ര തൊഴില്‍ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഭിസംബോധന ചെയ്യും.
.

Comments are closed.