കോഴിക്കോട്: സിനിമ-ടെലിവിഷന്‍ മേഖലയിലെ അണിയറപ്രവര്‍ത്തര്‍ക്കായി ഐ.എന്‍.ടി.യു.സി നേതൃത്വത്തില്‍ ഐ.എഫ്.ടി.ഡബ്ല്യൂ.എ എന്ന സംഘടന രൂപീകരിച്ചു. ഐ.എഫ്.ടി.ഡബ്ല്യൂ.എയുടെ പ്രഥമ കണ്‍വെന്‍ഷന്‍ ഡി.സി.സി പ്രസിഡണ്ട് ടി സിദ്ധിഖ് ഉത്ഘാടനം ചെയ്തു.

ഡി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ എടക്കുനി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡണ്ട് എം. രാജന്‍ മുഖ്യ പ്രഭാഷണം നടത്തി . മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ഐ. പി രാജേഷ് , നിര്‍മാതാവ് പ്രമോദ് കോട്ടപ്പള്ളി , സക്കീര്‍ മഠത്തില്‍ , സത്യന്‍ രാമനാട്ടുകര ഗഫൂര്‍ ചാമക്കാല , സി . മുഹ്‌സിന്‍ , ദേവസികുട്ടി എന്നിവര്‍ സംസാരിച്ചു .


Also Read: ‘യോഗി ജീ കാഴ്ചയുടെ ആ കുഴപ്പം കൊണ്ടാണ് കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ നിങ്ങള്‍ കാണാതെ പോയത്’; ആദിത്യനാഥിന് തകര്‍പ്പന്‍ മറുപടിയുമായി പിണറായി


ചലച്ചിത്ര മേഖലയിലെ പ്രവര്‍ത്തകര്‍ക്ക് ഒരു താങ്ങായി പ്രവര്‍ത്തിക്കുകയാണ് സംഘടനയുടെ പ്രവര്‍ത്തന ഉദ്ദേശമെന്നും നിലവില്‍ നിരവധി സംഘടനകള്‍ ഈ മേഖലയില്‍ ഉണ്ടെങ്കിലും താഴെക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇന്നും അസംഘടിതര്‍ ആണെന്നും അവരുടെ അവകാശങ്ങളും പ്രശ്‌നങ്ങളും മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നും യോഗം വിലയിരുത്തി .

സംസ്ഥാന അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനും യോഗത്തില്‍ തീരുമാനമായി. തൊഴില്‍ മേഖലകളില്‍ അര്‍ഹരായവരെ അകറ്റി നിര്‍ത്തുകയും വേതനം വാങ്ങി കലാകാരന്മാരെയും ടെക്‌നിഷ്യന്‍ മാരെയും വഞ്ചിക്കുന്ന ഇടനിലക്കാരെയും മേലധികാരികള്‍ക്കെതിരെയും ശക്തമായ നിലപാടെടുക്കുമെന്നും കണ്‍വെന്‍ഷനില്‍ പറഞ്ഞു.


Also Read: ആത്മഹത്യയും ധീരമായ ചുവടുവെയ്പ്പാണ്; നോട്ടു നിരോധനത്തിനെതിരെ ആഞ്ഞടിച്ച് അരുണ്‍ ഷൂരി


സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും സിനിമ ടെലിവിഷന്‍ പരസ്യ സോഷ്യല്‍ മീഡിയ മേഖലകളില്‍ നിന്നും കലാകാരന്മാരും ടെക്‌നിഷ്യന്‍മാരും യോഗത്തില്‍ പങ്കെടുത്തു. അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായി ഡിസിസി പ്രസിഡണ്ട് അഡ്വ: ടി സിദ്ധീഖ്, പി.വി ഗംഗാധരന്‍ , അബ്ദുറഹ്മാന്‍ എടക്കുനി , ഐ.പി രാജേഷ് , പ്രമോദ് കോട്ടപ്പള്ളി , കെടിസി അബ്ദുള്ള എന്നിവരെയും സംസ്ഥാന ഭാരവാഹികളായി സക്കീര്‍ മഠത്തില്‍ പ്രസിഡണ്ട് , സത്യന്‍ രാമനാട്ടുകര (വര്‍ക്കിങ് പ്രസിഡണ്ട് ), ഗഫൂര്‍ ചാമക്കാല (ജന: സെക്രട്ടറി ), വൈസ് പ്രസിഡന്റുമാരായി ദേവസ്സിക്കുട്ടി , ശുഭ , പ്രവി നായര്‍ , സുബൈര്‍ വയനാട് , കമലാക്ഷന്‍ എന്നിവരെയും , ജോയിന്റ് സെക്രെട്ടറിമാരായി ബിന്ദു മാവൂര്‍ , ഷമീന കൊണ്ടോട്ടി , മനോരഞ്ജന്‍ , ലിഞ്ജു എസ്തപ്പാന്‍ , ഗിരീഷ് കുമാര്‍ എന്നിവരെയും ട്രഷററായി സി . മുഹ്‌സിന്‍ താമരശ്ശേരി എന്നിവരെയും തെരഞ്ഞെടുത്തു .