ജയ്പൂര്‍: സൈന്യത്തെ വിമര്‍ശിക്കുന്ന രാഷ്ട്രീയ നേതാക്കളെ അറുത്തുകളയാന്‍ ഭരണഘടയില്‍ നിയമം കൊണ്ടുവരണമെന്ന് രാജസ്ഥാന്‍ മന്ത്രി രാജ്കുമാര്‍ റിന്‍വ. എ.എന്‍.ഐയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ രാജ്യത്തെ സംരക്ഷിക്കുന്നവര്‍ക്കെതിരെ പ്രസ്താവന നടത്തുന്ന ചില രാഷ്ട്രീയക്കാരുണ്ട്. അത്തരം രാഷ്ട്രീയക്കാരെ അറുത്തുകളയാന്‍ ഭരണഘടന നിയമം കൊണ്ടുവരണം.’ എന്നാണ് അദ്ദേഹം പറഞ്ഞത്.

കഠിനമായ സാഹചര്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന രാജ്യത്തെ സായുധ സൈനികരെ വിമര്‍ശിക്കുന്ന ദൗര്‍ഭാഗ്യകരമാണ്. താപനില 50 ഡിഗ്രി സെല്‍ഷ്യസായാലും പൂജ്യം ഡിഗ്രി സെല്‍ഷ്യസ് ആയാലും സൈനികര്‍ രാജ്യത്തെ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള സൈനികരെക്കുറിച്ച് രാഷ്ട്രീയക്കാര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Must Read: പ്രശ്‌നമുണ്ടാക്കിയത് പുറത്തുനിന്നും ബൈക്കുകളിലെത്തിയവര്‍; ഇവിടെയുള്ള മുസ്‌ലീങ്ങള്‍ രക്ഷിക്കാനാണ് ശ്രമിച്ചത്: ബംഗാള്‍ കലാപബാധിത മേഖലയിലുള്ളവര്‍ പറയുന്നു


ഇത്തരം പരാമര്‍ശം നടത്തി അഞ്ചുമിനിറ്റിനുള്ളില്‍ കേസുപോലും രജിസ്റ്റര്‍ ചെയ്യാതെ തന്നെ ഇവരെ വെട്ടിവീഴ്‌ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ സൈന്യത്തിനെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. പീഡിപ്പിക്കുന്നതിന് പ്രതികാരമായി തീവ്രവാദി സ്ത്രീകള്‍ സൈനികരുടെ ലൈംഗികാവയവങ്ങള്‍ മുറിച്ചെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.