Categories

ഇന്‍ഡെക്‌സിന്റെ അക്വാ ഒക്ടാ-കോര്‍ സ്മാര്‍ട്‌ഫോണ്‍ 19,999 രൂപക്ക്

intex-aqua

ന്യൂദല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ യഥാര്‍ത്ഥ ഒക്ടാ കോര്‍ പ്രോസസര്‍ ഫോണ്‍ എന്ന അവകാശവാദവുമായി ഇന്‍ഡെക്‌സ് തങ്ങളുടെ പുതിയ സ്മാര്‍ട്‌ഫോണായ അക്വാ ഒക്ടാ കോര്‍ അവതരിപ്പിച്ചു.

ഓണ്‍ലൈനില്‍ സ്‌നാപ്ഡീല്‍.കോമിലൂടെ ലഭിക്കുന്ന ഫോണിന്റെ വില 19,999 രൂപയാണ്. 7എം.എം മാത്രം കട്ടിയുള്ള അക്വാ ഒക്ടാ ഇന്ത്യയില്‍ ലഭ്യമാകുന്ന ഏറ്റവും മെലിഞ്ഞ ഫോണ്‍ ആണെന്നാണ് കമ്പനിയുടെ വാദം.

ഫോണിന് ട്രു ഒക്ടാ കോര്‍ പ്രൊസസര്‍ ഉണ്ട്. ഇന്‍ഡിവിജ്വല്‍ ബ്രൗസര്‍ ടാബുകളെ സി.പി.യു കോറുകളിലേക്ക് അലോക്കേറ്റ് ചെയ്യാനുള്ള കഴിവും ഈ സ്മാര്‍ട്‌ഫോണിനുണ്ട്.

റീടെയില്‍ ഔട്‌ലെറ്റുകളിലും ഇന്‍ഡെക്‌സ് റീടെയില്‍ സ്റ്റോറുകളിലും മറ്റ് മുന്‍നിര ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും ജനുവരി 15 മുതല്‍ ഫോണ്‍ ലഭ്യമാകും. പ്രധാനമായും ബ്ലാക്ക്, വൈറ്റ് നിറങ്ങളിലാണ് അക്വാ ഒക്ടാ കോര്‍ ഇറങ്ങിയിരിക്കുന്നത്.

720 ഗുണം 1280 പിക്‌സെലോട് കൂടിയ ആറ് ഇഞ്ചിന്റെ ഒ.എച്ച്.ഡി ഡിസ്‌പ്ലേയുള്ള അക്വാ ഒക്ടാ കോര്‍ ഡ്വല്‍ സിം സ്മാര്‍ട്‌ഫോണ്‍ ആണ്. 5 മെഗാപിക്‌സെലിന്റെ ഫ്രണ്ട് ക്യാമറ, 13 മെഗാപിക്‌സെലിന്റെ ഓട്ടോഫോക്കസ് റിയര്‍ ക്യാമറ എന്നിവ ഈ ഫോണിന്റെ സവിശേഷതകളാണ്.

3GPP, 3GP, MP4, AVI എന്നീ വീഡിയോ ഫോര്‍മാറ്റുകളും ഫോണില്‍ സപ്പോര്‍ട്ട് ചെയ്യും. ആറ് മണിക്കൂര്‍ ടോക് ടൈം നല്‍കുന്ന 2300 mAhന്റെ  ബാറ്ററിയാണ് അക്വാ ഒക്ടാ കോര്‍ സ്മാര്‍ട്‌ഫോണിലേത്.

2ജി.ബി റാം, 16 ജി.ബിയുടെ ഇന്റേര്‍ണല്‍ മെമ്മറി എന്നിവയുള്ള അക്വാ ഒക്ടാ കോര്‍ 4.2.2 ജെല്ലി ബീനിലാണ് പ്രവര്‍ത്തിക്കുന്നത്.  മൈക്രോ 5 പിന്‍ പോര്‍ട്ട്, ബ്ലൂടൂത്ത്, വൈ-ഫൈ,  EDGE, GPRS, WAPതുടങ്ങിയവയാണ് ഈ ഡിവൈസില്‍ ലഭിക്കുന്ന കണക്ടിവിറ്റി സൗകര്യങ്ങള്‍.

Tagged with: