എഡിറ്റര്‍
എഡിറ്റര്‍
6 ഇഞ്ച് ഡിസ്‌പ്ലേയുടെ ഇന്‍ടെക്‌സിന്റെ ആദ്യ ഒക്ടാ കോര്‍ സ്മാര്‍ട്‌ഫോണ്‍
എഡിറ്റര്‍
Monday 18th November 2013 7:58pm

intex1

ന്യൂദല്‍ഹി: സ്മാര്‍ട്‌ഫോണ്‍ പോര്‍ട്‌ഫോളിയോ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്‍ടെക്‌സ് അതിന്റെ ആദ്യത്തെ സ്മാര്‍ട്‌ഫോണിന്റെ വരവ് പ്രഖ്യാപിച്ചു.

മീഡിയ ടെക് ഒക്ടാ കോര്‍ ചിപ്‌സെറ്റോടുകൂടിയ സ്മാര്‍ട്‌ഫോണ്‍ ഈ ആഴ്ച്ചയോടെ ആഗോള വിപണിയിലെത്തും.

7 എം എം തിക്കോട് കൂടിയ ഈ സ്മാര്‍ട്‌ഫോണ്‍ 6ഇഞ്ചിന്റെ എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ലേ, 2ജി.ബി റാം എന്നീ സവിശേഷതകളോടും കൂടിയതാണ്. 16 ജി.ബിയിലും 32 ജി.ബിയിലും ഫോണ്‍ ഇറങ്ങുന്നുണ്ട്.

എക്‌സ്‌ചേഞ്ചബിള്‍ ബാറ്ററി ഡിസൈനോടുകൂടി ഒക്ടാ കോര്‍ സ്മാര്‍ട്‌ഫോണ്‍ ലഭ്യമാകുമെന്ന് കമ്പനിവൃത്തങ്ങള്‍ അറിയിച്ചു.

5 മെഗാ പിക്‌സെല്‍ ഫ്രണ്ട് ക്യാമറ, 13 മെഗാ പിക്‌സെല്‍ ക്യാമറ എന്നീ സവിശേഷതകളോടുകൂടിയ സ്മാര്‍ട്‌ഫോണ്‍ ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീനില്‍ ആണ് പ്രവര്‍ത്തിക്കുന്നത്.

ഇന്‍ടെക്‌സിന്റെ ഈ ആദ്യ സ്മാര്‍ട്‌ഫോണില്‍ ഡ്വല്‍ സിം സൗകര്യവുമുണ്ട്,.

Advertisement