എഡിറ്റര്‍
എഡിറ്റര്‍
5ഇഞ്ചിന്റെ qHD ഡിസ്‌പ്ലേയോട് കൂടിയ ഇന്‍ടെക്‌സ് അക്വാ കര്‍വ്
എഡിറ്റര്‍
Tuesday 21st January 2014 11:31pm

intex2

അക്വാ ഒക്ടാ സ്മാര്‍ട്‌ഫോണിന് ശേഷം ഇന്‍ടെക്‌സ് തങ്ങളുടെ  പുതിയ മിഡ്‌റേഞ്ച് സ്മാര്‍ട്‌ഫോണ്‍ ആയ ഇന്‍ടെക്‌സ് അക്വാ കര്‍വ് പുറത്തിറക്കി.

എന്നാല്‍ ഫോണിന്റെ വിലയെയൊ ലഭ്യതയെയോ സംബന്ധിക്കുന്ന വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലി ബീനിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ സിം സൗകര്യമുള്ള ഫോണിന്റെ ഡിസ്‌പ്ലേ 5ഇഞ്ച് ക്യു.എച്ച്.ഡിയുടേതാണ്.

1.3ജി.എച്ച്.സെഡ് ക്വാഡ് കോര്‍ മീഡിയ ടെക് പ്രൊസസര്‍ ആണ് ഫോണില്‍ അവതരിപ്പിക്കുന്നത്. 1ജി.ബിയുടെ റാം ആണ് ഫോണിലുള്ളത്.

ഫ്‌ലാഷിനോട് കൂടിയ 8 മെഗാപിക്‌സെലിന്റെ ഓട്ടോഫോക്കസ് റിയര്‍ ക്യാമറ, വീഡിയോ ചാറ്റിംഗ് സൗകര്യമുള്ള 2 മെഗാപിക്‌സെലിന്റെ ഫ്രണ്ട്  ഫേസിംഗ് ക്യാമറ എന്നിവ ഇതിന്റെ സവിശേഷതകളാണ്.

മൈക്രോ എസ്.ഡി കാര്‍ഡിലൂടെ 32ജി.ബി വരെ വികസിപ്പിക്കാവുന്ന 4ജി.ബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജ് ആണ് ഇതിലുള്ളത്. ബ്ലൂടൂത്ത്, വൈ-ഫൈ, ഡി.പി.എസിനോട് കൂടിയ മൈക്രോ യു.എസ്.ബി ഓപ്ഷന്‍, ത്രീ-ജി കണക്ടിവിറ്റി എന്നിവയാണ് ഫോണിലെ കണക്ടിവിറ്റി സൗകര്യങ്ങള്‍.

2000mAhന്റെ ബാറ്ററിയാണ് ഫോണിലുള്ളത്. ബ്ലൂ, റെഡ്, ബ്ലാക്ക് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ഇന്‍ടെക്‌സ് അടുത്തിടെയാണ് അക്വാ ഒക്ടാ സ്മാര്‍ട്‌ഫോണ്‍ 19,999 രൂപക്ക് പുറത്തിറക്കിയത്.

Advertisement