യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ട് പാര്‍ട്ടിപരിപാടികള്‍ നടപ്പാക്കുന്നില്ല. അതാണ് ഈ അപചയം ഇന്ത്യയില്‍ ഉണ്ടാവാനുള്ള കാരണം. കേരളത്തില്‍ തന്നെ അതിന് ഉദാഹരണങ്ങളുണ്ട്. ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി 57 ല്‍ അധികാരത്തില്‍ വന്നു. 1967ലും 69ലുമായി രണ്ട് തവണ ഭരിച്ചു. അസ്സല് അഭിപ്രായമാണ് ഈ രണ്ട് മന്ത്രിസഭകളെ കുറിച്ചും ഇന്നും എതിര്‍കക്ഷികള്‍ പോലും കേരളത്തില്‍ പറയുന്നത്.


tttt


ദി അദര്‍ സൈഡ് :

യു കലാനാഥന്‍ | ഷിനോയ് മുകുന്ദ


 ഭാഗം മൂന്ന്‌

കേരള യുക്തിവാദി സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ യു. കലാനാഥന്‍, ഒരു നാസ്തികനെന്നതിലുപരി കേരളത്തിലെ കമ്മ്‌യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ചരിത്രങ്ങളില്‍ ഏറെ പ്രാധാന്യമുള്ള വ്യക്തിത്വം കൂടിയാണ്‌. നാസ്തിക ജീവിതം ഒരു മതമായി സ്വീകരിക്കുന്നതിനു പകരം അതിനെ സ്വന്തം കടമയായും ഉത്തരവാദിത്വമായും കാണുന്നയാള്‍. വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദത്തിലധിഷ്ടിതമായ വീക്ഷണത്തിലൂന്നി ജീവിതം മുന്നോട്ട് കൊണ്ടു പൊകുന്ന ഇദ്ദേഹത്തിന് മതം, ശാസ്ത്രം, രാഷ്ട്രീയം തുടങ്ങി ഓരോ വിഷയങ്ങളിലും തന്റേതായ കാഴ്ച്ചപ്പാടുകളുണ്ട്. കേരളത്തിലെ യുക്തിവാദി സമൂഹത്തിന്റെ ചരിത്രവും സാമൂഹിക വിഷയങ്ങളിലെ തന്റെ വീക്ഷണങ്ങളും യു. കലാനാഥന്‍ ഡൂള്‍ന്യൂസിനോട് പങ്കുവെക്കുന്നുരാജ്യത്തും സംസ്ഥാനത്തും ഇടതുപക്ഷത്തിനേല്‍ക്കുന്ന തിരിച്ചടികള്‍

യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ട് പാര്‍ട്ടിപരിപാടികള്‍ നടപ്പാക്കുന്നില്ല. അതാണ് ഈ അപചയം ഇന്ത്യയില്‍ ഉണ്ടാവാനുള്ള കാരണം. കേരളത്തില്‍ തന്നെ അതിന് ഉദാഹരണങ്ങളുണ്ട്. ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി 57 ല്‍ അധികാരത്തില്‍ വന്നു.  1967ലും  69ലുമായി രണ്ട് തവണ ഭരിച്ചു. അസ്സല് അഭിപ്രായമാണ് ഈ രണ്ട് മന്ത്രിസഭകളെ കുറിച്ചും ഇന്നും എതിര്‍കക്ഷികള്‍ പോലും കേരളത്തില്‍ പറയുന്നത്.

മാതൃകാപരമായ നിയമ നിര്‍മ്മാണങ്ങള്‍നടത്തിയും തത്വദീക്ഷയുള്ള പരിപാടികള്‍ അവതരിപ്പിച്ചും പാര്‍ട്ടി നയത്തെ ഫലപ്രദമായി നടപ്പാക്കാനുള്ള അടുക്കും ചിട്ടയും ഉള്ള പ്രവര്‍ത്തനങ്ങളും നടന്നു. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസബില്ല് പോലെയുള്ള കാര്യങ്ങള്‍.

അത് കഴിഞ്ഞ് ഒരു അപാകത പാര്‍ട്ടിക്ക് വരുന്നത് 65 ല്‍ ഒരു ഇലക്ഷന്‍ നടന്നു. അതില്‍ ഇടതുപക്ഷത്തിനും വലതു പക്ഷത്തിനും തുല്യ വോട്ടുകളാണ് ലഭിച്ചത്. അന്ന് ഗവര്‍ണര്‍ ഭരണം പ്രഖ്യാപിക്കപ്പെട്ടു. പിന്നീട് 67 ല്‍ വന്ന മന്ത്രിസഭയിലാണ് ഇ.എം എസ് വീണ്ടും ജയിക്കുന്നത്. അതിനുള്ള കാരണം ലീഗുമായി ഐക്യമുണ്ടാക്കിയതായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുസ്ലീം ലീഗുപോലെയുള്ള ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയുമായി ഐക്യമുണ്ടാക്കാന്‍ പാടുണ്ടോ? പാടില്ല.


ഇ.എം.എസ് തന്നെ എഴുതിയ ഒരു കൃതിയില്‍ പറയുന്നുണ്ട് മതം+ രാഷ്ട്രീയം = വര്‍ഗ്ഗീയത എന്ന്. മതപാര്‍ട്ടിയുമായി സെക്യുലാര്‍ പാര്‍ട്ടി കൂടിച്ചേര്‍ന്നാല്‍ അടിസ്ഥാന പരമായി സമൂഹത്തില്‍ വര്‍ഗ്ഗീയതതന്നെയാണ് ഉല്പാദിപ്പിക്കപ്പെടുക. ഇത് പറയുന്ന പാര്‍ട്ടി രാഷ്ട്രീയത്തില്‍ നിന്നും മതത്തെ മാറ്റി നിര്‍ത്തുകയാണ് ചെയ്യേണ്ടത്. അപ്പോഴേ മതേതരത്വം വളരുകയുള്ളൂ. ഇത് വര്‍ഗ്ഗീയതയെ കുറിച്ചുള്ള പാര്‍ട്ടിയുടെ നയത്തിന്റെ ബാലപാഠം അറിയുന്ന എല്ലാര്‍ക്കും അത് അറിയാവുന്നതാണ് .


EMSകാരണം ഇ.എം.എസ് തന്നെ എഴുതിയ ഒരു കൃതിയില്‍ പറയുന്നുണ്ട് മതം+ രാഷ്ട്രീയം = വര്‍ഗ്ഗീയത എന്ന്. മതപാര്‍ട്ടിയുമായി സെക്യുലാര്‍ പാര്‍ട്ടി കൂടിച്ചേര്‍ന്നാല്‍ അടിസ്ഥാന പരമായി സമൂഹത്തില്‍ വര്‍ഗ്ഗീയതതന്നെയാണ് ഉല്പാദിപ്പിക്കപ്പെടുക. ഇത് പറയുന്ന പാര്‍ട്ടി രാഷ്ട്രീയത്തില്‍ നിന്നും മതത്തെ മാറ്റി നിര്‍ത്തുകയാണ് ചെയ്യേണ്ടത്. അപ്പോഴേ മതേതരത്വം വളരുകയുള്ളൂ. ഇത് വര്‍ഗ്ഗീയതയെ കുറിച്ചുള്ള പാര്‍ട്ടിയുടെ നയത്തിന്റെ ബാലപാഠം അറിയുന്ന എല്ലാര്‍ക്കും അത് അറിയാവുന്നതാണ് .

പക്ഷെ ഇ.എം.എസ് എന്തുകൊണ്ടാണ് അന്ന് ലീഗുമായി ഐക്യമുണ്ടാക്കിയത്. ആ ഐക്യം 84 വരെ പോയി. മതരാഷ്ട്രീയത്തിനെതിരെ നിന്നു കൊണ്ട് മുന്നേറാന്‍ കഴിയാതിരുന്നതാണ് പിന്നീട് പാര്‍ട്ടിക്ക് പരാജയങ്ങളുണ്ടായത്. ജനകീയ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടി നടത്തേണ്ടത് അല്ലാതെ മതവോട്ട് ബാങ്ക് നോക്കി ആളേക്കൂട്ടുകയല്ല. ഇന്നും ആ സ്ഥിതിയില്‍ നിന്ന് വല്ലാതൊന്നും പാര്‍ട്ടി മാറിയിട്ടില്ല. അങ്ങനെ മതേതരത്വം അട്ടിമറിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാര രാഷ്ട്രീയത്തിന്റെ തത്വങ്ങള്‍ക്ക് ഊന്നല്‍ നല്‍കി. ഇതിന്റെ ഫലമായാണ് കേരളത്തിലും ഇന്ത്യയിലും പരാജയങ്ങളുണ്ടായത്.

കോണ്‍ഗ്രസ് അതൊരു പരിപാടിയായി സ്വീകരിച്ചതുകൊണ്ട് അവര്‍ പൊളിഞ്ഞ് പാപ്പരായി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ജീര്‍ണതകളാണ് പാര്‍ട്ടിക്കുണ്ടായിട്ടുള്ളത്. അധികാരം ഒരിടത്തേക്ക് കേന്ദ്രീകരിച്ചാല്‍ അവിടെ അഴിമതി നടക്കാന്‍ ഇടയുണ്ട്. അത്തരത്തില്‍ അധികാരത്തെ കേന്ദ്രീകരിക്കാന്‍ സമ്മതിക്കാതിരിക്കലാണ് ജനാധിപത്യത്തിന്റെ ഒരു ഗുണം. പക്ഷെ ഇതൊന്നും തിരിച്ചറിയാന്‍ പാര്‍ട്ടി തയ്യാറാവാത്തതുകൊണ്ട് ഇന്ന് മത രാഷ്ട്രീയ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപൊവാന്‍ പാര്‍ട്ടി പല സന്ദര്‍ഭങ്ങളിലും കൂട്ടുനില്‍ക്കുന്നു. കേരളത്തില്‍ വലിയ വര്‍ത്തമാനമൊക്കെ പറയുമെങ്കിലും ചെയ്യുന്നത് ഇതുതന്നെയാണ്.

അടുത്ത പേജില്‍ തുടരുന്നു