ഫേസ് ടു ഫേസ്

കൊച്ചുമോള്‍ / ജിന്‍സി

Subscribe Us:

കേരളത്തിന്റെ ഒരറ്റത്ത് നിന്ന് ആരംഭിച്ച് സംസ്ഥാനമൊട്ടാകെ വ്യാപിച്ച ഒന്നാണ് നഴ്‌സുമാരുടെ സമരം. ന്യായമായ ആവശ്യങ്ങള്‍ ഉയര്‍ത്തിയുള്ള ഈ സമരത്തിന് മുന്നില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആശുപത്രി മുതലാളിമാര്‍ കീഴടങ്ങുന്നതാണ് കണ്ടത്. കോതമംഗലം മാര്‍ ബസേലിയസില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ പുരോഹിതന്മാരുടെയും കന്യാസ്ത്രീകളുടെയും നേതൃത്വത്തില്‍ താക്കീത് നല്‍കിക്കൊണ്ടുള്ള പ്രകടനവും ഗുണ്ടകളെ വെച്ച് നഴ്‌സുമാരെ ആക്രമിക്കാന്‍ കൊച്ചി അമൃത ആശുപത്രയിലുണ്ടായ ശ്രമമൊഴിച്ചാല്‍ ഏറെക്കുറെ സമാധാനപരമായായിരുന്നു ഈ സമരം മുന്നോട്ട് പോയത്. എന്നാല്‍ അത് ഇന്ന് കോതമംഗലം മാര്‍ബസേലിയസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നടക്കുന്ന നഴ്‌സുമാരുടെ സമരത്തിലെത്തി നില്‍ക്കുമ്പോള്‍ ജനമനസാക്ഷിയെത്തന്നെ ഉണര്‍ത്തുന്ന ഒന്നായി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്. നാട്ടുകാരൊന്നടങ്കം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്നോട്ട് വന്നിരിക്കുന്നു.

Ads By Google

സംസ്ഥാനത്തെ നിരവധി ആശുപത്രികളിലെ നഴ്‌സുമാര്‍ പിന്തുടര്‍ന്ന സമരരീതിയുമായി മുന്നോട്ട് പോകുകയായിരുന്നു മാര്‍ ബസേലിയസ് ആശുപത്രിയിലെ നഴ്‌സുമാരും. എന്നാല്‍ കഴിഞ്ഞ 115 ദിവസമായി നടത്തിവരുന്ന സമാധാനപരമായ സമരത്തെ ആശുപത്രി അധികൃതര്‍ കണ്ടില്ലെന്ന് നടിച്ചതോടെ അവര്‍ക്ക് കുറേക്കൂടി രൂക്ഷമായി പ്രതികരിക്കേണ്ടി വന്നിരിക്കുന്നു. സമരത്തോട് സര്‍ക്കാരും ആശുപത്രി അധികൃതരും സ്വീകരിക്കുന്ന നിലപാടിനെ കുറിച്ചും ആത്മഹത്യാഭീഷണി മുഴക്കി സമരം ചെയ്യേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും സമരം ചെയ്യുന്ന നഴ്‌സുമാരിലൊരാളായ കൊച്ചുമോള്‍ ഡൂള്‍ന്യൂസിനോട് വിശദീകരിക്കുന്നു…..

ആശുപത്രിയിലെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്?

നിരാഹാരമിരിക്കുന്ന മൂന്ന് നഴ്‌സുമാര്‍ ടെറസിന് മുകളില്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. ആശുപത്രി അധികൃതര്‍ ഞങ്ങള്‍ മുന്നോട്ട് വെച്ച മൂന്ന് ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാട് തന്നെയാണ് തുടരുന്നത്. ഡി.എം.ഒ സ്ഥലത്തെത്തിയിട്ടുണ്ട്. സമരക്കാരും ആശുപത്രി അധികൃതരുമായിട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ആത്മഹത്യ ഭീഷണി മുഴക്കി സമരം നടത്തുകയെന്ന രീതി സ്വീകരിക്കാനുണ്ടായ സാഹചര്യം?

ആത്മഹത്യ ഭീഷണി മുഴക്കി സമരം ചെയ്യുകയെന്ന രീതി ഒരിക്കലും ഞങ്ങള്‍ക്ക് ഇഷ്ടമുള്ളതല്ല. ടെറസിന് മുകളില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ നിരാഹാരമിരിക്കുകയാണ്. അവരുടെ നിരാഹാര സമരത്തിന് തടസമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യും. ടെറസ്സിന് മുകളില്‍ നിരാഹാരസമരം നടത്തുന്ന അവരുടെ കയ്യില്‍ വിഷക്കുപ്പികളുണ്ട്.

കഴിഞ്ഞ 115 ദിവസമായി ആശുപത്രിയില്‍ സമരം നടത്തുകയാണ് ഞങ്ങള്‍. പല തവണ ചര്‍ച്ചകള്‍ നടന്നു. അപ്പോഴെല്ലാം അവരുമായി ആലോചിക്കട്ടെ, ഇവരുമായി സംസാരിക്കട്ടെയെന്ന് പറഞ്ഞ് മാനേജ്‌മെന്റ് ഒഴിഞ്ഞുമാറുകയാണുണ്ടായത്. ഞങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഇതുവരെയും തയ്യാറായില്ല. ഇത്രയും കാലം സമരം ചെയ്ത ഞങ്ങള്‍ക്ക് തോറ്റ് മടങ്ങാനാവില്ല.

ആത്മഹത്യ ഭീഷണി മുഴക്കി സമരം ചെയ്യുകയെന്ന രീതി ഒരിക്കലും ഞങ്ങള്‍ക്ക് ഇഷ്ടമുള്ളതല്ല. ടെറസിന് മുകളില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ നിരാഹാരമിരിക്കുകയാണ്. അവരുടെ നിരാഹാര സമരത്തിന് തടസമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യും. ടെറസ്സിന് മുകളില്‍ നിരാഹാരസമരം നടത്തുന്ന അവരുടെ കയ്യില്‍ വിഷക്കുപ്പികളുണ്ട്. പ്രശ്‌നം പരിഹരിക്കാതെ ആരെങ്കിലും അവരുടെ അടുത്ത് ചെന്നാല്‍ ഒന്നുകില്‍ ടെറസില്‍ നിന്ന് ചാടും അല്ലെങ്കില്‍ വിഷം കഴിക്കുമെന്നാണ് അവര്‍ പറയുന്നത്.

ഒരിക്കലും ആരുടെയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങിയല്ല അവര്‍ മൂന്ന് പേര്‍ നിരാഹാരമിരുന്നത്. സ്വമേധയാ അവര്‍ മുന്നോട്ട് വരികയായിരുന്നു. ഈ കുട്ടികള്‍ ഇന്നലെ രാവിലെ എട്ട് മണി മുതല്‍ വെയിലും മഴയും കൊണ്ട് ടെറസിന് മുകളില്‍ തന്നെ കഴിഞ്ഞ് കൂടുകയാണ്. വെള്ളം പോലും കുടിച്ചിട്ടില്ല. ഇടയ്ക്ക് ഒരു കുട്ടിയ്ക്ക് വെള്ളം നല്‍കാന്‍ ശ്രമിച്ചെങ്കിലും അവള്‍ ചര്‍ദ്ദിക്കുകയാണുണ്ടായത്. മൂന്ന് പേരില്‍ ഒരാളുടെ നില മോശമായി കൊണ്ടിരിക്കുകയാണ്.

ലേഡി ഡോക്ടറെ വരുത്തി ഇവരെ പരിശോധിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാതെ തങ്ങളുടെ സമീപത്ത് ആരും വരേണ്ടെന്ന കടുത്ത നിലപാടില്‍ തന്നെയാണ് മൂന്ന് പേരും.

വരുടെ ബന്ധുക്കള്‍ സ്ഥലത്തുണ്ടോ?

ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. കുഴപ്പങ്ങളൊന്നുമില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. അങ്ങനെ പറയാനേ ഞങ്ങള്‍ക്ക് കഴിയൂ. യഥാര്‍ത്ഥ അവസ്ഥ അവരെ അറിയിക്കേണ്ടെന്നാണ് മൂന്ന് പേരും പറഞ്ഞത്.

എന്തൊക്കെയാണ് നിങ്ങളുടെ ആവശ്യങ്ങള്‍?

അടിസ്ഥാന ശമ്പളം. നിലവില്‍ രണ്ടായിരം രൂപയാണ് അടിസ്ഥാന ശമ്പളമായി നല്‍കുന്നത്. ഇത് 7,650 വരെയാക്കണമെന്നാണ് ആവശ്യം. വര്‍ഷം 400 രൂപ വെച്ച് ഇന്‍ഗ്രിമെന്റ് നല്‍കണം. മൂന്ന് ഷിഫ്റ്റ് എര്‍പ്പെടുത്തുക. പകല്‍ ഏഴ് മുതല്‍ ഒരു മണിവരെ, ഒരു മണി മുതല്‍ വൈകുന്നേരം എഴ് വരെ. രാത്രി ഏഴ് മുതല്‍ രാവലെ ഏഴ് വരെ. ഇതില്‍ ഒരാവശ്യം പോലും അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.
മൂന്നാമതായിട്ടുള്ള ആവശ്യം സമരത്തില്‍ പങ്കെടുത്ത നഴ്‌സുമാരെയെല്ലാം തിരികെ ജോലിയ്‌ക്കെടുക്കണമെന്നുള്ളതാണ്.

ബോണ്ടടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തണമെന്ന നിങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവാത്തതാണ് പ്രശ്‌നമെന്ന് തൊഴില്‍ മന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതിനെക്കുറിച്ച്?

ബോണ്ട് കാലാവധി കഴിഞ്ഞ് അഞ്ചും ആറും വര്‍ഷമായി ജോലി ചെയ്യുന്നവര്‍ ഇവിടെയുണ്ട്. ഇവരെ സ്ഥിരപ്പെടുത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം. നിലവില്‍ ഇവിടെ ബോണ്ടടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ആരും തന്നെയില്ല. എല്ലാവരുടെയും ബോണ്ട് കാലാവധി കഴിഞ്ഞിരിക്കുകയാണ്.

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് അവിടെയെത്തി ചര്‍ച്ച നടത്തുമെന്നാണ് മന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. അദ്ദേഹം അവിടെ വന്നിരുന്നോ?

പി.സി ജോര്‍ജ് ഇതുവരെ ഇവിടെയെത്തിയിട്ടില്ല. അദ്ദേഹം വരുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തിരക്ക് കാരണം ഇന്ന് വരാമെന്നാണ് അറിയിച്ചത്. ചന്ദ്രന്‍പിള്ള, ടി.യു കുരുവിള എന്നിവര്‍ ഇവിടെയെത്തി ചര്‍ച്ച നടത്തുന്നുണ്ട്. വി.എസ് സഖാവും ഇവിടെ വരുമെന്നാണറിയുന്നത്.

സമരത്തോട് രാഷ്ട്രീയപാര്‍ട്ടികളും പൊതുജനങ്ങളും സ്വീകരിക്കുന്ന സമീപനമെന്താണ്?

പൊതുജനങ്ങളില്‍ നിന്നും രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്.

സമരത്തോടുള്ള സര്‍ക്കാരിന്റെ നിലപാടിനെ എങ്ങനെ നോക്കിക്കാണുന്നു?

115 ദിവസമായിട്ടും സമരം പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ദല്‍ഹിയിലും ഫരീദാബാദിലുമടക്കം ചെന്ന് നഴ്‌സുമാരുടെ സമരം തീര്‍ക്കാന്‍ ശ്രമിച്ചയാളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹം ഇവിടേക്ക് തിരിഞ്ഞുനോക്കുക പോലും ചെയ്തിട്ടില്ല.

നിങ്ങളുടെ പോലീസ് ആര്‍ക്കുനേരെയാണ് കുരച്ചു ചാടുന്നത്?

നഴ്‌സുമാരുടെ അവകാശ സമരത്തിനുനേരെ പോലീസ് ലാത്തിച്ചാര്‍ജ്; കോതമംഗലത്ത് സംഘര്‍ഷം