30 വര്‍ഷമായി തുടരുന്ന ഈ ജാതിയധിക്ഷേപം എന്ന് തുറന്നു പറയുന്നോ അന്ന് ഞങ്ങള്‍ നാട്ടുകാര്‍ക്ക് വെറുക്കപ്പെട്ടവരാവും എന്ന ഉത്തമ ബോധ്യമുണ്ടായിരുന്നു. അത് തെറ്റിയില്ല. നമ്മള്‍  എന്നും ഇത്തരം പീഡനങ്ങള്‍ അനുഭവിക്കാനുള്ളവരാണ് എന്ന തോന്നല്‍ അവര്‍ക്കുണ്ട്. ഞങ്ങളുടെ വിഷമം തുറന്നുപറഞ്ഞുള്ള ലേഖനം പുറത്ത് വന്നയുടനേ അത് ഞങ്ങള്‍ക്ക് മനസിലായി. 20-05-16  മുതല്‍ 19-08-16 വരെയുള്ള മൂന്നുമാസം കൊണ്ട് പ്രസ്തുത കുടുംബം മുന്‍സിഫ് കോടതിയില്‍ മൂന്ന് കേസുകളാണ് ഞങ്ങള്‍ക്കെതിരെ ഫയല്‍ ചെയ്തത്.


 

 

sar


കഴിഞ്ഞ മുപ്പത് വര്‍ഷമായി അയല്‍ക്കാരില്‍ നിന്നും ഭൂതര്‍ക്കത്തിന്റെ പേരില്‍  ജാതിയധിക്ഷേപം നേരിടേണ്ടി വരുന്ന പത്രപ്രവര്‍ത്തകയായ സരിത മഹിന്റെയും കുടുംബത്തിന്റെയും അനുഭവങ്ങള്‍ വാര്‍ത്തയായിരുന്നു. സംഭവത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സരിത മാഹിനുമായി രാധു രാജ്. എസ് നടത്തിയ അഭിമുഖം.


 

രാധു രാജ്. എസ്:   ഉന്നത വിദ്യാഭ്യാസവും സാമൂഹികബോധവുമുള്ളവരാണ് സരിതയും സഹോദരങ്ങളും (ഒരാള്‍  എല്‍.എല്‍.ബി  ബിരുദധാരിയായ പോലീസുകാരിയാണ്) മുപ്പത് വര്‍ഷം നീണ്ടുനിന്ന ജാതിയധിക്ഷേപങ്ങളോട്  ഇതുവരെ പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണ്?

സരിത മാഹിന്‍: സോഷ്യല്‍ ഏലിയനേഷന്‍. സാമൂഹികമായ ഒറ്റപ്പെടല്‍ ഭയന്നിട്ട് എന്നതാണ് ഒറ്റവാചകത്തിലുള്ള ഉത്തരം. കൂടുതലറിയണമെങ്കില്‍ ഞങ്ങളുടെ 30 വര്‍ഷത്തെ ജീവിതം പരിശോധിച്ചാല്‍ മതി. ആ നാട്ടിലെ ഒട്ടുമിക്ക വീടുകളിലെയും വീട്ടുജോലിയെടുത്താണ് ഞങ്ങള്‍ വളര്‍ന്നത്. ഞങ്ങളുടെ രണ്ടാം വാര്‍ഡില്‍ ഞങ്ങള്‍ ഉള്‍പ്പെടെ ആകെയുള്ള ദളിത് കുടുംബങ്ങളുടെ എണ്ണം നാലോ അഞ്ചോ ആണ്.  ബാക്കി നായരും എഴുത്തച്ചനും ക്രിസ്ത്യാനികളും വാര്യരുമൊക്കെ ഉള്‍പ്പെട്ട വിഭാഗങ്ങളാണ്.

ഈ അപ്പര്‍ മിഡില്‍ ക്ലാസ് അയല്‍ക്കരോടൊപ്പം ഒരഭിപ്രായ രൂപികരണത്തില്‍  ഭാഗമാവാന്‍ ത്രാണിയുള്ളവരല്ല അവിടുള്ള ദളിതര്‍. രാഷ്ട്രീയ സ്വാധീനവും സാമ്പത്തിക മേന്മയുമൊക്കെ മറുവിഭാഗത്തിന്റെ കൈകളിലായിരുന്നു. ഫലത്തില്‍ നമുക്കൊപ്പം നില്‍ക്കാന്‍ ദളിതര്‍ പോലും ഉണ്ടാവില്ല എന്നര്‍ഥം. ദളിത്  സ്ത്രീവിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നവരെ ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്യുമെന്ന് ആഹ്വാനം ചെയ്തവരുള്ള നാടാണിത്.

ജാതിയധിക്ഷേപം അത് ഞാന്‍ പറഞ്ഞില്ലേ, ഒരു സുപ്രഭാതത്തില്‍ കേള്‍ക്കാന്‍ തുടങ്ങിയതല്ല. തൊട്ടടുത്തുള്ള പുത്തൂര്‍ വീട്ടിലെ റോസ എന്ന സ്ത്രീ അവര്‍ മരിക്കണവരെ ഞങ്ങളെ ചെറുമിയും മക്കളും എന്നു മാത്രമേ വിളിച്ചിട്ടുള്ളൂ. ഇന്നവര്‍ ജീവിച്ചിരിപ്പില്ല. അണ്ണാറക്കണ്ണന്‍ ചിലയ്ക്കുമ്പോള്‍ പോലും അത് ചെറുമിയും മക്കളും എന്നെ നോക്കി ചൂളം വിളിക്കുകയാണെന്ന് സദാ പറഞ്ഞുകൊണ്ട് നടക്കുന്നൊരു സ്ത്രീ. ഒരാഴ്ച  വരെയുള്ള തന്റെ മൂത്രം ഒരു കോളാമ്പിയില്‍ ശേഖരിച്ച് വച്ച് ഞങ്ങളുടെ ഇടച്ചാലിലേക്ക് ഒഴിക്കുമായിരുന്നു. അസഹ്യമായ നാറ്റം കൊണ്ട് അവിടെ പിന്നെയിരിക്കാനാവില്ല.


30 വര്‍ഷമായി തുടരുന്ന ഈ ജാതിയധിക്ഷേപം എന്ന് തുറന്നു പറയുന്നോ അന്ന് ഞങ്ങള്‍ നാട്ടുകാര്‍ക്ക് വെറുക്കപ്പെട്ടവരാവും എന്ന ഉത്തമ ബോധ്യമുണ്ടായിരുന്നു. അത് തെറ്റിയില്ല. നമ്മള്‍  എന്നും ഇത്തരം പീഡനങ്ങള്‍ അനുഭവിക്കാനുള്ളവരാണ് എന്ന തോന്നല്‍ അവര്‍ക്കുണ്ട്. ഞങ്ങളുടെ വിഷമം തുറന്നുപറഞ്ഞുള്ള ലേഖനം പുറത്ത് വന്നയുടനേ അത് ഞങ്ങള്‍ക്ക് മനസിലായി. 20-05-16  മുതല്‍ 19-08-16 വരെയുള്ള മൂന്നുമാസം കൊണ്ട് പ്രസ്തുത കുടുംബം മുന്‍സിഫ് കോടതിയില്‍ മൂന്ന് കേസുകളാണ് ഞങ്ങള്‍ക്കെതിരെ ഫയല്‍ ചെയ്തത്. ജാതീയമായും മാനസികമായും മാത്രമല്ല, സാമ്പത്തികമായും തകര്‍ക്കണം എന്നതാണ് അവരുടെ ഉദ്ദേശം. വീടുപണിക്കായി ഞങ്ങള്‍ സ്വരൂപിച്ചതും കൂട്ടിയാണ് ഇപ്പോള്‍ കേസുകള്‍ നടത്തുന്നത്.


 

saitha-s-family

 

മനസ്സറിഞ്ഞ് ഞങ്ങളുടെ നന്മയാഗ്രഹിച്ചവര്‍  കുറച്ചുണ്ടെങ്കിലും പലരും ഞങ്ങള്‍ കേള്‍ക്കെയും അല്ലാതെയും ഞങ്ങളെ ദ്വേഷിച്ചുകൊണ്ടിരുന്നു. പഠിച്ച് നല്ല ജോലികളിലെത്തിയാണ് ഞങ്ങള്‍ അതിനെ മറികടക്കാന്‍ നോക്കിയത്. പക്ഷേ അപ്പോഴും രക്ഷയില്ല.

30 വര്‍ഷമായി തുടരുന്ന ഈ ജാതിയധിക്ഷേപം എന്ന് തുറന്നു പറയുന്നോ അന്ന് ഞങ്ങള്‍ നാട്ടുകാര്‍ക്ക് വെറുക്കപ്പെട്ടവരാവും എന്ന ഉത്തമ ബോധ്യമുണ്ടായിരുന്നു. അത് തെറ്റിയില്ല. നമ്മള്‍  എന്നും ഇത്തരം പീഡനങ്ങള്‍ അനുഭവിക്കാനുള്ളവരാണ് എന്ന തോന്നല്‍ അവര്‍ക്കുണ്ട്. ഞങ്ങളുടെ വിഷമം തുറന്നുപറഞ്ഞുള്ള ലേഖനം പുറത്ത് വന്നയുടനേ അത് ഞങ്ങള്‍ക്ക് മനസിലായി.

20-05-16  മുതല്‍ 19-08-16 വരെയുള്ള മൂന്നുമാസം കൊണ്ട് പ്രസ്തുത കുടുംബം മുന്‍സിഫ് കോടതിയില്‍ മൂന്ന് കേസുകളാണ് ഞങ്ങള്‍ക്കെതിരെ ഫയല്‍ ചെയ്തത്. ജാതീയമായും മാനസികമായും മാത്രമല്ല, സാമ്പത്തികമായും തകര്‍ക്കണം എന്നതാണ് അവരുടെ ഉദ്ദേശം. വീടുപണിക്കായി ഞങ്ങള്‍ സ്വരൂപിച്ചതും കൂട്ടിയാണ് ഇപ്പോള്‍ കേസുകള്‍ നടത്തുന്നത്.


Related News: തൃശൂരില്‍ ദളിത് മാധ്യമപ്രവര്‍ത്തകയ്ക്കും കുടുംബത്തിനും നേരെ ജാതീയ അതിക്രമം


മാക്‌സിമം ധനനഷ്ടം ഉണ്ടാക്കുക എന്ന തന്ത്രം തന്നെ. ഓരോ രണ്ടു ദിവസം കൂടുമ്പോഴും കോടതിയില്‍ പോകണം. അതിനെല്ലാം വക്കീല്‍ ഫീസ് നല്‍കണം. പ്രത്യേകിച്ച് ഒന്നും നടക്കില്ല. വെറുതേപോയിട്ട് വരും ഞങ്ങള്‍. ഇത് എത്രകാലം തുടരും എന്നറിയില്ല.

അമ്മമ്മ തന്റെ ഭൂമിക്കായി ഒരുപാട് സ്ട്രഗിള്‍ ചെയ്തിട്ടുണ്ട്. മരിക്കുന്നത് വരെ അതവര്‍ തുടര്‍ന്നിരുന്നു. അന്നൊക്കെ ആ വീട്ടിലെ അപ്പനും അമ്മയും ചേര്‍ന്ന് ഭീഷണിയായിരുന്നു. ശാരീരിക ഉപദ്രവം വരെയുണ്ടായി. അവരുടെ മക്കള്‍ വളര്‍ന്ന് രാഷ്ട്രീയത്തിലൊക്കെ സജീവമായപ്പോള്‍ സ്ഥിതി കൂടുതല്‍ വഷളായി. ഭൂമി അളന്നപ്പോഴൊക്കെ  കുറ്റിയടിക്കാന്‍ മേരി എന്ന  വീട്ടമ്മ സമ്മതിക്കില്ലായിരുന്നു. അവരുടെ കൈവശമുള്ള ഞങ്ങളുടെ സ്ഥലം നല്‍കാമെന്നു പറഞ്ഞ് നാളിതുവരെയും ഞങ്ങളെപറ്റിക്കുകയായിരുന്നു.


അണ്ണാറക്കണ്ണന്‍ ചിലയ്ക്കുമ്പോള്‍ പോലും അത് ചെറുമിയും മക്കളും എന്നെ നോക്കി ചൂളം വിളിക്കുകയാണെന്ന് സദാ പറഞ്ഞുകൊണ്ട് നടക്കുന്നൊരു സ്ത്രീ. ഒരാഴ്ച  വരെയുള്ള തന്റെ മൂത്രം ഒരു കോളാമ്പിയില്‍ ശേഖരിച്ച് വച്ച് ഞങ്ങളുടെ ഇടച്ചാലിലേക്ക് ഒഴിക്കുമായിരുന്നു. അസഹ്യമായ നാറ്റം കൊണ്ട് അവിടെ പിന്നെയിരിക്കാനാവില്ല.


 

saritha-1

 

ഞങ്ങളുടെ വിവാഹം നടത്താന്‍ സമ്മതിക്കില്ലെന്ന് വരെ പറഞ്ഞിരുന്നു. മനസ്സുനുറുങ്ങുന്ന തെറികള്‍ ഞങ്ങളെ വിളിക്കുമ്പോഴും അതെല്ലാം സഹിച്ചത്, ഈ നാട്ടില്‍ ഞങ്ങളുടെ ഭൂമിയില്‍ അന്തസോടെ ജീവിക്കാമെന്നുള്ള  വിശ്വാസത്തിലായിരുന്നു. ഇപ്പോള്‍ അതെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ഭൂമിയുമില്ല. അന്തസ്സുമില്ല. എന്തിന് ഞങ്ങള്‍ മനുഷ്യര്‍ പോലും അല്ലെന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

വിദ്യാസമ്പന്നരായ ദളിതര്‍ മതേതര കേരളത്തിന് എത്രമാത്രം സ്വീകാര്യരാണ്?

വിദ്യാസമ്പന്നരായ ദളിതര്‍ മതേതര കേരളത്തിന് എത്രമാത്രം സ്വീകാര്യരാണോ എന്നു ചോദിച്ചാല്‍ എന്റെ അനുഭവങ്ങള്‍ തന്നെയാണ് അതിനുള്ള സാക്ഷ്യം. കേരളം അത്രയ്ക്കും മതേതരമാണോ. ആണെങ്കില്‍ തന്നെ വിദ്യാസമ്പന്നരായ ദളിതര്‍ ഈ മതേതര സമൂഹത്തിന് സ്വീകാര്യരാണോ. ഒട്ടും അല്ല. പറയന്‍ കളക്ടറായാലും ഓച്ചാനിച്ച് നില്‍ക്കണമെന്നു തന്നെയാണ് ഈ സമൂഹത്തിന്റെ മനോഭാവം.

മോഹന്‍ദാസ് കരം ചന്ദ് ഗാന്ധി പറയുന്നത് പോലെ ജാതിയില്‍ ഉയര്‍ന്നവരെന്ന്  അവകാശപ്പെടുന്നവര്‍ ദളിതരോടുള്ള അവരുടെ മനോഭാവം മാറ്റാന്‍ തയ്യാറാവേണ്ടതാണ്, അത്  സ്വയം ഉണ്ടാവേണ്ടതാണ്. അതിനു വേണ്ടി കോടതിയോടാവശ്യപ്പെടാന്‍  പറ്റില്ലല്ലോ. പണ്ടാണെങ്കില്‍ ഈയം ഉരുക്കി ഒഴിച്ചാല്‍ മതിയായിരുന്നു. ഇന്നത് പറ്റില്ലലോ, അതുകൊണ്ട് പുച്ഛിച്ചും  തിരസ്‌കരിച്ചും പുറത്തു നിര്‍ത്തും.

 

അടുത്ത പേജില്‍ തുടരുന്നു