നാട്ടിന്‍ പുറങ്ങളില്‍ നടക്കുന്ന അമേച്വര്‍ നാടക  കലാ പരിപാടികളില്‍ ആണും പെണ്ണും ചേര്‍ന്ന് അഭിനയിക്കുന്ന ഒരു പുരോഗമന സ്വഭാവം കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ല. സദാചാര പ്രശ്‌നമായി അതിനെ കാണുന്നു. സ്ത്രീകളെ അമേച്വര്‍ നാടക കലാ രംഗത്ത് കൊണ്ട് വരാന്‍ പ്രവാസികള്‍ക്ക് കഴിഞ്ഞതിന്റെ ചെറിയ ഒരു ഭാഗം പോലും കേരളത്തില്‍ കഴിഞ്ഞിട്ടില്ല.


shideeshപ്രവാസി നാടക രംഗത്ത് 30 വര്‍ഷത്തോളം സജീവമായ പുഷ്പന്‍ മുചുകുന്നുമായി ഷിദീഷ് ലാല്‍ നടത്തിയ അഭിമുഖം.


എത്ര വര്‍ഷമായി പ്രവാസി നാടകരംഗത്ത് സജീവമായുണ്ട്?

1987 മുതല്‍ 30 വര്‍ഷമായി ദല്‍ഹി നാടക രംഗത്ത് ഞാന്‍ സജീവമായുണ്ട്. 1987 ല്‍ ട്രാവങ്കൂര്‍ ഹൗസില്‍ വെച്ച് കേരളഹൗസ് എംപ്ലോയീസ് അസോസിയേഷന്‍ നേതൃത്വത്തില്‍ നടന്ന ഓണോഘോഷ പരിപാടിയില്‍ നാടകം അവതരിപ്പിച്ച് കൊണ്ടാണ് പ്രവാസി നാടകരംഗത്ത് സജീവമാവുന്നത്. 1990 മുതല്‍ ആണ് സഫ്ദര്‍ ഹാഷ്മിയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മയ്ക്കായ് ദല്‍ഹി മലയാളികളുടെ സംസ്‌കാരിക സംഘടനയായ ജനസംസ്‌കൃതി നാടക മത്സരം സംഘടിപ്പിക്കുന്നത്. 27 വര്‍ഷം തുടര്‍ച്ചയായി ആ നാടക മത്സരം നടന്ന് വരുന്നു. അഭിനേതാവായും സംവിധായകനായും രചയിതാവായും അണിയറ പ്രവര്‍ത്തകനായും നാടക രംഗത്തുണ്ട്.

ദല്‍ഹി മലയാളികള്‍ ഒരുത്സവം പോലെ കൊണ്ടാടുന്ന സമയമാണ് സഫ്ദര്‍ഹാഷ്മി നാടക മത്സരക്കാലം. അതിന്റെ അനുഭവങ്ങള്‍ പങ്കു വെക്കാമോ?

തെരുവില്‍ നാടകം അവതരിപ്പിക്കുന്ന സമയത്ത് രക്തസാക്ഷിയായ സഫ്ദര്‍ ഹാഷ്മിയുടെ ഓര്‍മ്മയ്ക്കായാണ് ഈ നാടക മത്സരം തുടങ്ങുന്നത്. 2000 മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം പ്രത്യേകമായി രണ്ട് ദിവസങ്ങളിലായി മത്സരം നടത്തുന്നു. ഈ രണ്ട് കാറ്റഗറികളിലുമായി ആയിരത്തിലധികം കലാകാരന്മാര്‍ ഒത്തുചേരുന്ന ഒരു ഉത്സവമാണിത്.

അമേച്വര്‍ രംഗത്ത് ഇത്രയും വര്‍ഷം തുടര്‍ച്ചയായി നടന്ന് വരുന്ന മറ്റൊരു നാടകമത്സരം ഇന്ത്യയില്‍ ഇല്ല. ഇക്കാലയളവില്‍ പുരോഗമനപരമായ പല നാടകങ്ങളിലും പങ്കാളിയാവാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഒരു നേട്ടമായി കരുതുന്നു.

സഫ്ദര്‍ ഹാഷ്മി നാടക മത്സരം തുടങ്ങുന്ന കാലത്ത് അതായത് തൊണ്ണൂറുകളുടെ തുടക്കത്തില്‍ നാടക രംഗത്ത് സ്ത്രീകളുടെ അഭാവം കാരണം പുരുഷന്മാര്‍ക്ക് വേണ്ടി മാത്രം കഥയെഴുതേണ്ടി വന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം മികച്ച അഭിനേത്രികളുടെ ഒരു നിര തന്നെ ദല്‍ഹിയിലെ നാടക രംഗത്ത് കാണാന്‍ കഴിയും. എങ്ങനെയാണ് ഈ മാറ്റം കൊണ്ട് വരാന്‍ സാധിച്ചത്?

shideesh-with-pushpan

 


ഭാഷയോട് ഒരടുപ്പമുണ്ടായാലെ നാടക രംഗത്തേക്ക് അവരെ കൊണ്ട് വരാന്‍ കഴിയൂ. ആദ്യം അവരെ ഭാഷ പഠിപ്പിക്കണം. ഭാഷ പഠിച്ചാലെ കേരള സംസ്‌ക്കാരത്തെക്കുറിച്ചും അതുമായി ബന്ധപെട്ടുള്ള നാടകങ്ങളിലും താത്പര്യമുണ്ടാവൂ. ജനസംസ്‌കൃതി തുടങ്ങിയ കാലം മുതല്‍ തന്നെ മലയാളഭാഷ പഠന ക്ലാസ് നടത്തുന്നുണ്ട്.


ജനസംസ്‌കൃതിയുടെ ചിട്ടയായ നാടക സംഘടന പ്രവര്‍ത്തനം കൊണ്ടാണ് ആ മാറ്റം കൈവരിക്കാന്‍ സാധിച്ചത്. വനിത വിങ്ങ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതിലൂടെ കൂടുതല്‍ സ്ത്രീകളെ സംഘടനയിലേക്കും തുടര്‍ന്ന് നാടകത്തിലേക്കും കൊണ്ട് വരാന്‍ കഴിഞ്ഞു.

വളരെ പുരോഗമനപരമായ മാറ്റം ആയാണ് ഞാന്‍ ഇതിനെ കാണുന്നത്. നാട്ടില്‍ പോലും ഇത്രയും വനിതകളെ അമേച്വര്‍ നാടക രംഗത്ത് കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്. സ്ത്രീ പുരുഷ വേര്‍തിരിവ് ഒരു വലിയ തടസം തന്നെയാണ്. നാട്ടിന്‍ പുറങ്ങളില്‍ നടക്കുന്ന അമേച്വര്‍ നാടക  കലാ പരിപാടികളില്‍ ആണും പെണ്ണും ചേര്‍ന്ന് അഭിനയിക്കുന്ന ഒരു പുരോഗമന സ്വഭാവം കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ല. സദാചാര പ്രശ്‌നമായി അതിനെ കാണുന്നു. സ്ത്രീകളെ അമേച്വര്‍ നാടക കലാ രംഗത്ത് കൊണ്ട് വരാന്‍ പ്രവാസികള്‍ക്ക് കഴിഞ്ഞതിന്റെ ചെറിയ ഒരു ഭാഗം പോലും കേരളത്തില്‍ കഴിഞ്ഞിട്ടില്ല.

ഇന്ന് നാടക രംഗത്തുള്ള യുവതലമുറ ദല്‍ഹിയില്‍ തന്നെ ജനിച്ച് വളര്‍ന്ന കുട്ടികളാണ്. മലയാള ഭാഷയും സംസ്‌ക്കാരവുമായി അത്രത്തോളം അടുപ്പമില്ലാത്ത ഈ തലമുറയെ നാടകരംഗത്തേക്ക് കൊണ്ട് വരുന്നതെങ്ങനെയാണ് ?

ഭാഷയോട് ഒരടുപ്പമുണ്ടായാലെ നാടക രംഗത്തേക്ക് അവരെ കൊണ്ട് വരാന്‍ കഴിയൂ. ആദ്യം അവരെ ഭാഷ പഠിപ്പിക്കണം. ഭാഷ പഠിച്ചാലെ കേരള സംസ്‌ക്കാരത്തെക്കുറിച്ചും അതുമായി ബന്ധപെട്ടുള്ള നാടകങ്ങളിലും താത്പര്യമുണ്ടാവൂ. ജനസംസ്‌കൃതി തുടങ്ങിയ കാലം മുതല്‍ തന്നെ മലയാളഭാഷ പഠന ക്ലാസ് നടത്തുന്നുണ്ട്.


1990 മുതല്‍ ആണ് സഫ്ദര്‍ ഹാഷ്മിയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മയ്ക്കായ് ദല്‍ഹി മലയാളികളുടെ സംസ്‌കാരിക സംഘടനയായ ജനസംസ്‌കൃതി നാടക മത്സരം സംഘടിപ്പിക്കുന്നത്. 27 വര്‍ഷം തുടര്‍ച്ചയായി ആ നാടക മത്സരം നടന്ന് വരുന്നു. അഭിനേതാവായും സംവിധായകനായും രചയിതാവായും അണിയറ പ്രവര്‍ത്തകനായും നാടക രംഗത്തുണ്ട്.


pushpan-2

ഞാന്‍ തന്നെ 16 വര്‍ഷമായി മലയാളഭാഷ അദ്ധ്യാപകനാണ്. ഞായറാഴ്ചകളില്‍ ഒഴിഞ്ഞ പാര്‍ക്കില്‍ വെച്ച് മലയാളം പഠിക്കാന്‍ ആഗ്രഹമുള്ള കുട്ടികളെ വെച്ച് ജനസംസ്‌കൃതി പ്രവര്‍ത്തകര്‍ ക്ലാസ് നടത്തുന്നു. കേരള സര്‍ക്കാറിന്റെ കീഴിലുള്ള മലയാളം മിഷന്‍ വളരെ വലിയ പിന്തുണയാണ് ഈ കാര്യത്തില്‍ ഞങ്ങള്‍ക്ക് തരുന്നത്.

2000 മുതല്‍ കുട്ടികള്‍ക്ക് വേണ്ടി മാത്രമായി സഫ്ദര്‍ഹാഷ്മി നാടക മത്സരം സംഘടിപ്പിക്കുന്നുണ്ട്. ചെറുപ്പം മുതല്‍ തന്നെ കുട്ടികള്‍ക്ക് നാടകരംഗത്തില്‍ അഭിരുചിയുണ്ടാവാന്‍ ഈ നാടക മത്സരത്തിലൂടെ സാധിക്കുന്നു. ഇന്ന് നിങ്ങള്‍ ഇവിടെ കാണുന്ന യുവതി യുവാക്കളായ അഭിനേതാക്കളില്‍ അധികവും കുട്ടികളുടെ നാടക കളരിയിലൂടെ വളര്‍ത്തി കൊണ്ടു വന്നവരാണ്.

ദല്‍ഹിയില്‍ അമേച്വര്‍ നാടക രംഗത്ത് ധാരാളം രചനകള്‍ സൃഷ്ടിക്കപെട്ടിട്ടുണ്ട്. നിങ്ങളും അജിത് മണിയനും ചേര്‍ന്ന് രചിച്ച ‘വടക്കന്‍ പാട്ടിലെ രക്തസാക്ഷിയും’ ‘ജീവശാസ്ത്രവും’ വളരെയേറെ ശ്രദ്ധിക്കപെട്ട രചനകളായിരുന്നു. ഈ വര്‍ഷം നിങ്ങള്‍ അവതരിപ്പിച്ചത് 1953 ല്‍ കെ ടി മുഹമ്മദ് രചിച്ച ഇത് ഭൂമിയാണ് എന്ന നാടകമാണ്. കെ.ടി മുഹമ്മദിന്റെ തന്നെ സൃഷ്ടി, പിന്നെ ചിരോണ്ടന്‍ തുടങ്ങിയ പഴയ നാടകങ്ങള്‍ മറ്റ് ചില ബ്രാഞ്ചുകള്‍ അവതരിപ്പിച്ചു. പുതിയ കഥകളുടെ ദാരിദ്ര്യമാണോ പഴയ നാടകങ്ങള്‍ പൊടി തട്ടി അവതരിപ്പിക്കുവാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത്?

കഥയുടെ ദാരിദ്ര്യമായതിനെ കാണാന്‍ കഴിയില്ല. പല ഘടകങ്ങള്‍ ഉണ്ട്. വര്‍ത്തമാനകാല പ്രസക്തിയുള്ള ചില ആശയങ്ങള്‍ മനസിലേക്ക് വരുമ്പോള്‍ അത് എഴുതി നാടകമായി അവതരിപ്പിക്കാറുണ്ട്. ഇത്തവണ തന്നെ സാംകുട്ടി പട്ടംകാരിയുടെ നല്ല ഒരു നാടകം കിട്ടിയിരുന്നു. പക്ഷെ അമേച്വര്‍ രംഗത്ത് അത് അവതരിപ്പിക്കുന്നതിന്റെ സാങ്കേതിക പ്രശ്‌നം കാരണം വേണ്ടെന്ന് വെക്കുകയായിരുന്നു. പിന്നെ കഥകള്‍ പഴയതാണെന്ന് കരുതി മാറ്റി വെക്കേണ്ട കാര്യം ഇല്ല. ഇത്തവണ ഞങ്ങള്‍ അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടിയ ഇത് ഭൂമിയാണ് എന്ന കഥ വളരെയേറേ വര്‍ത്തമാനകാല പ്രസക്തിയുള്ള നാടകം ആണ്. മുസ്‌ലിം സമുദായത്തിലെ യാഥാസ്ഥിതികതയെ ചോദ്യം ചെയ്യുന്ന ഒരു പ്രമേയമാണത്.

അടുത്ത പേജില്‍ തുടരുന്നു