എഡിറ്റര്‍
എഡിറ്റര്‍
സംവിധായകര്‍ ആരെന്ന് നോക്കിയല്ല സിനിമ ചെയ്യുന്നത്: നിഷാന്‍ സംസാരിക്കുന്നു
എഡിറ്റര്‍
Friday 15th March 2013 4:22pm

ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നിഷാന്‍. ചിത്രത്തിലെ മികച്ച അഭിനയത്തിന് ശേഷം സിബി മലയിലിന്റെ അപൂര്‍വരാഗത്തിലൂടെയും നിഷാന്‍ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി. ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലും ബഹുഭാഷാ ചിത്രമായ ഡേവിഡിലും നിഷാന്‍ നിറ സാന്നിധ്യമായിരുന്നു. 10.30 എ.എം ലോക്കല്‍ കോള്‍ എന്ന ചിത്രവും താരം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.


ഫേസ് ടു ഫേസ്/ നിഷാന്‍
മൊഴിമാറ്റം ആര്യ രാജന്‍  

ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നിഷാന്‍. ചിത്രത്തിലെ മികച്ച അഭിനയത്തിന് ശേഷം സിബി മലയിലിന്റെ അപൂര്‍വരാഗത്തിലൂടെയും നിഷാന്‍ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി. ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലും ബഹുഭാഷാ ചിത്രമായ ഡേവിഡിലും നിഷാന്‍ നിറസാന്നിധ്യമായിരുന്നു. 10.30 എ.എം ലോക്കല്‍ കോള്‍ എന്ന ചിത്രവും താരം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

Ads By Google

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റേഡിയോ എന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷവാനാണ് നിഷാന്‍.. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് പഠിച്ചിറങ്ങിയ നിഷാന് സിനിമ എന്നും ഒരു അത്ഭുതമായിരുന്നു. നിഷാന്റെ സിനിമാ വിശേഷങ്ങളിലൂടെ…

മലയാള സിനിമയിലേക്കുള്ള വരവ് ?

പ്രതീക്ഷിക്കാതെ മലയാള സിനിമയിലെത്തിയ ആളാണ് ഞാന്‍. സിനിമയില്‍ വന്നെങ്കിലും ഇത്രയും കാലം ഇന്‍ഡസട്രിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല. എല്ലാവരും കരുതിയിരിക്കുന്നത് ഞാന്‍ ഒരു മലയാളിയാണെന്നാണ്. എന്നാല്‍ കര്‍ണാടകയിലെ കൂര്‍ഗാണ് എന്റെ ജന്മദേശം. പിന്നെ മലയാള സിനിമയുടെ ഭാഗമാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. എന്റെ സിനിമകളെ കുറിച്ച് ആളുകള്‍ നല്ല അഭിപ്രായം പറയുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നിയിട്ടുണ്ട്.


സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് റേഡിയോ. സമൂഹത്തില്‍ വ്യത്യസ്ത തുറകളില്‍ ജീവിക്കുന്ന സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്.  പുതിയ കാലത്തെ സ്ത്രീകളുടെ ജീവിത പ്രശ്‌നങ്ങളും സമൂഹത്തിന്റെ കണ്ണും സിനിമയുടെ വിഷയമാണ്.


റേഡിയോവിനെക്കുറിച്ച് ?

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് റേഡിയോ. സമൂഹത്തില്‍ വ്യത്യസ്ത തുറകളില്‍ ജീവിക്കുന്ന സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. രണ്ട് കാലത്തെ പ്രതിനിധാനം ചെയ്യുന്ന ഒന്നാണ് റേഡിയോ. പുതിയ കാലത്തെ സ്ത്രീകളുടെ ജീവിത പ്രശ്‌നങ്ങളും സമൂഹത്തിന്റെ കണ്ണും സിനിമയുടെ വിഷയമാണ്.

ഒരു സംഭവത്തിന്റെ പല മുഖങ്ങള്‍ ചികയാനും കാലഘട്ടത്തിന് അനിവാര്യമായൊരു വ്യാഖ്യാനം നല്‍കുകയുമാണ് ചിത്രം. കേവലം ന്യൂ ജനറേഷന്‍ ജനുസ്സില്‍ പെടുത്താതെ ഏത് ജനറേഷനും കാണാവുന്ന തരത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

ഇന്നത്തെ മലയാള സിനിമയെക്കുറിച്ച് ?

മറ്റുഭാഷകളെ അപേക്ഷിച്ച് യാഥാര്‍ത്ഥ്യവുമായി ഏറെ അടുത്ത നില്‍ക്കുന്നവയാണ് മലയാളത്തിലെ ഒട്ടുമിക്ക ചിത്രങ്ങളും. ഗ്രാഫിക്‌സുകളേക്കാളും ടെക്‌നിക്കുകളേക്കാളും അഭിനയത്തിന് പ്രാധാന്യം നല്‍കിത്തന്നെയാണ് മലയാളസിനിമകള്‍ എടുക്കുന്നത്. എന്നിരുന്നാലും പല സിനിമകളും ബോക്‌സ് ഓഫീസില്‍ വലിയൊരു തരംഗം ഉണ്ടാക്കുന്നില്ലെന്നത് ആശങ്ക നല്‍കുന്നുണ്ട്.

എങ്ങനെയാണ് സിനിമകള്‍ തിരഞ്ഞെടുക്കുന്നത് ?

ഒരു സമയം ഒരു ചിത്രം മാത്രം ചെയ്യുകയെന്നതാണ് എന്റെ പോളിസി. ഒരു പക്ഷേ എന്റെ ആ ചോയ്‌സ് തെറ്റായിരിക്കാം. ഒരുപക്ഷേ തിരക്കഥയില്‍ വായിച്ച അതേ കാര്യം സ്‌ക്രീനില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയാതെ വരും. ഏത് ഭാഷയിലായാലും ഞാന്‍ അഭിനയിച്ച ഒരു സിനിമയെക്കുറിച്ചോര്‍ത്തും ദു:ഖിക്കേണ്ടി വന്നിട്ടില്ല.  എന്നെ സംബന്ധിച്ച് സിനിമയിലെ എന്റെ യാത്ര മികച്ചത് തന്നെയായിരുന്നെന്നാണ് തോന്നുന്നത്. വലിയ വലിയ അഭിനേതാക്കളോടൊന്നിച്ച് അഭിനയിക്കാന്‍ കഴിയുകയെന്നത് വലിയ കാര്യമാണ്. അവരില്‍ നിന്നും ഏറെ പഠിക്കാനുണ്ട്. അവരെ പകര്‍ത്തുകയെന്നല്ല ഉദ്ദേശിക്കുന്നത്. മറിച്ച് അവരില്‍ നിന്നും അഭിനയത്തിന്റെ വ്യത്യസത് തലങ്ങളെ കുറിച്ച് മനസിലാക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഡേവിഡില്‍ വിക്രത്തോടൊന്നിച്ച് അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവാനാണ്.

 

സംവിധായകര്‍ ആരെന്ന് നോക്കിയാണോ സിനിമ തിരഞ്ഞെടുക്കുന്നത് ?

അങ്ങനെ പറയാന്‍ കഴിയില്ല. സംവിധായകരേക്കാള്‍ ഉപരി കഥയെയാണ് പരിഗണിക്കുക. ഈ അടുത്ത കാലത്ത് എന്ന ചിത്രവുമായി സംവിധായകന്‍ എന്നെ സമീപിച്ചപ്പോള്‍ ആ കഥ കേട്ടയുടനെ തന്നെ രണ്ടാമതൊന്ന് ചിന്തിക്കാതെ സിനിമ ചെയ്യാമെന്ന് ഏറ്റു. കാരണം കാമുകന്റെ ഇമേജില്‍ നിന്നും പുറത്തുകടക്കണമെന്നത് എന്റെ ആവശ്യമായിരുന്നു. ഒരു കാര്യം ബ്രേക്ക് ചെയ്യുകയെന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഈ അടുത്ത കാലത്ത് ചെയ്തതിന് ശേഷം നിരവധി വീട്ടമ്മമാരും എന്റെ ഫാന്‍സ് ആയിട്ടുണ്ട്.

സിനിമയില്‍ തന്നെ തുടരാനാണോ ആഗ്രഹിക്കുന്നത് ?

അഭിനയം എന്നും എന്റെ ആഗ്രഹങ്ങളില്‍ ഒന്ന് തന്നെയായിരുന്നു. ഓരോ സിനിമയും റിലീസ് ചെയ്യുന്ന ദിവസം കുട്ടിക്കാലത്ത് ഓര്‍ത്തുവെയ്ക്കുമായിരുന്നു. എങ്കിലും ഞാന്‍ ഒരു അഭിനേതാവായി വരുമെന്ന് എന്റെ വീട്ടുകാരൊന്നും പ്രതീക്ഷിച്ചിരുന്നില്ല. കാരണം പഠിത്തത്തിലും സ്‌പോര്‍ട്‌സിലുമെല്ലാം മുന്‍പന്തിയിലായിരുന്നു ഞാന്‍. സിനിമ ഒരു കരിയര്‍ ആക്കി എടുക്കുന്നതിനോട് വീട്ടുകാര്‍ക്ക് താത്പര്യമില്ലായിരുന്നു. എന്നാല്‍ എനിയ്ക്ക് സന്തോഷം നല്‍കുന്നത് ഇതാണെന്ന അഭിപ്രായത്തോട് അവരും യോജിക്കുകയായിരുന്നെന്ന് പറയാം. പണത്തിനും പ്രശസ്തിക്കും വേണ്ടി ഒരു സിനിമ പോലും ഇതുവരെ ചെയ്തിട്ടില്ല. ലഭിക്കുന്ന കഥാപാത്രങ്ങള്‍ എന്ത് വിലകൊടുത്തും മികച്ചതാക്കാന്‍ ശ്രമിക്കും.

കടപ്പാട്: ദി ഹിന്ദു

Advertisement