Categories

ഞാന്‍ പുള്ളിപ്പുലികള്‍ക്കിടയിലെ ആട്ടിന്‍കുട്ടി : ചാക്കോച്ചനുമായി അല്പനേരം

line

ചിത്രത്തിന്റെ പേര് കേട്ടപ്പോള്‍ മുതല്‍ തന്നെ സിനിമയുടെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നെന്നും സിനിമയ്ക്കായി പത്ത് കിലോ കുറയ്ക്കാന്‍ ലാല്‍ ജോസ് ആവശ്യപ്പെട്ടെന്നും ചാക്കോച്ചന്‍ പറയുന്നു..ചാക്കോച്ചന്റെ സിനിമാ വിശേഷങ്ങള്‍…

linechakochan-580


ഫേസ് ടു ഫേസ്/ കുഞ്ചാക്കോ ബോബന്‍


എല്‍സമ്മ എന്ന ആണ്‍കുട്ടിക്ക് ശേഷം സംവിധായകന്‍ ലാല്‍ ജോസും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് പുള്ളിപ്പുലികളും ആണ്‍കുട്ടിയും.

കുട്ടനാടിന്റെ കഥ പറയുന്ന പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയുടേയും തിരക്ക് ആസ്വദിക്കുകയാണ് ചാക്കോച്ചന്‍. സിനിമാ ചിത്രീകരണത്തിനിടെ ബോട്ടില്‍ നിന്നും കായലില്‍ വീണ് ചെറുതായി പരിക്ക് പറ്റിയെങ്കിലും ചാക്കോച്ചന്റെ വീര്യം ഒട്ടും ചോര്‍ന്നിട്ടില്ല.

ചിത്രത്തിന്റെ പേര് കേട്ടപ്പോള്‍ മുതല്‍ തന്നെ സിനിമയുടെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നെന്നും സിനിമയ്ക്കായി പത്ത് കിലോ കുറയ്ക്കാന്‍ ലാല്‍ ജോസ് ആവശ്യപ്പെട്ടെന്നും ചാക്കോച്ചന്‍ പറയുന്നു..ചാക്കോച്ചന്റെ സിനിമാ വിശേഷങ്ങള്‍…

Ads By Google

സിനിമയുടെ ഷൂട്ടിങ് നടക്കുന്നത് ചാക്കോച്ചന്റെ ഗ്രാമമായ ആലപ്പുഴയിലും പരിസരത്തും ? അത് നന്നായി ആസ്വാദിച്ചോ ?

സിനിമ പൂര്‍ണമായും കുട്ടനാട്ടില്‍ വെച്ച് തന്നെ ചിത്രീകരിക്കണമെന്നത് ലാല്‍ ജോസിന് നിര്‍ബന്ധമായിരുന്നു. ആലപ്പുഴക്കാരനായ എന്നെ ചിത്രത്തിലെ നായക കഥാപാത്രമായി തിരഞ്ഞെടുത്തത് സ്വാഭാവികം മാത്രമാണ്. പത്ത് വര്‍ഷം മുന്‍പ് ചിത്രീകരിച്ച ജലോത്സവം എന്ന ചിത്രവും ഇവിടെ വെച്ച് തന്നെയായിരുന്നു ചിത്രീകരിച്ചത്.

ചിത്രത്തിന്റെ പേര് തന്നെ വ്യത്യസ്തമാണല്ലോ ?

എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് തിരക്കഥാകൃത്തായ എം സിന്ധുരാജ് ഇതിന്റെ കഥ എന്നോട് പറയുന്നത്. ചിത്രത്തിന്റെ പേര് കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി .ഇതിന്റെ ഭാഗമാകണമെന്ന് അന്നേ ഞാന്‍ ആഗ്രഹിച്ചിരുന്നു.

കുട്ടനാട്ടിലെ ഇന്നത്തെ ചെറുപ്പക്കാരുടെ പ്രതിനിധിയാണ് ചിത്രത്തിലെ എന്റെ കഥാപാത്രമായ ഗോപന്‍. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വേഷംകെട്ടുന്ന ചെറുപ്പക്കാരന്‍. ഒരു പണിക്കും പോകാത്ത അലസന്മാരായ 3 ചേട്ടന്മാരും അമ്മയും അടങ്ങുന്നതായിരുന്നു ഗോപന്റെ ലോകം.

എല്‍സമ്മ എന്ന ആണ്‍കുട്ടിയിലെ പാലുണ്ണി എന്ന പേര് എനിയ്ക്ക് ഏറെ ഇഷ്മായിരുന്നു. ചക്കാട്ടുതറയില്‍ ഗോപന്‍ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്, ആട് ഗോപന്‍, ചക്ക ഗോപന്‍ എന്നിങ്ങനെ ആളുകളുടെ ഇഷ്ടത്തിനനുസരിച്ച് പേര് മാറുന്നുണ്ട്.

ചാക്കോച്ചന്റെ കഥാപാത്രത്തെക്കുറിച്ച് ?

pullipuliകുട്ടനാട്ടില്‍നിന്ന് പുറപ്പെട്ടെങ്കിലും ഫോര്‍ട്ട് കൊച്ചിയില്‍ എത്താത്ത ജീവിതം. പുള്ളിപ്പുലിയെപ്പോലുള്ള ചേട്ടന്മാര്‍ക്കിടയില്‍പ്പെട്ടുപോകുന്ന ആട്ടിന്‍കുട്ടി. ജീവിതയാത്രയില്‍ ആ ആട്ടിന്‍കുട്ടി പുള്ളിപ്പുലിയാകുന്ന കഥയാണിത്.

ഒരു പണിക്കും പോകാത്ത അലസന്മാരായ 3 ചേട്ടന്മാരും അമ്മയും അടങ്ങുന്നതായിരുന്നു ഗോപന്റെ ലോകം. ജീവിക്കാന്‍ ബാങ്ക് ലോണില്‍ വാങ്ങിയ ഒരു ഹൗസ്‌ബോട്ടായിരുന്നു അവന്റെ പ്രതീക്ഷ. ബോട്ടിന്റെ ഓണറും യാത്രക്കാരെ കാന്‍വാസ് ചെയ്യുന്നവനും ഗൈഡും എല്ലാം ഒരാള്‍തന്നെ.

താന്തോന്നികളായ ചേട്ടന്മാര്‍ എന്ത് ചെയ്താലും അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് ഗോപനാണ്. വീടിനകത്തും പുറത്തും ചേട്ടന്മാരെക്കൊണ്ട് പൊറുതിമുട്ടിയ ഒരനിയന്റെ ജീവിതപോരാട്ടത്തിന്റെ കഥയാണിത്.

അടുത്ത പേജില്‍ തുടരുന്നു

Page 1 of 212