എഡിറ്റര്‍
എഡിറ്റര്‍
കാവ്യാ മാധവന്‍; ബ്രേക്കിങ് ന്യൂസ് ലൈവിലും ജീവിതത്തിലും
എഡിറ്റര്‍
Monday 18th February 2013 2:59pm

ചുണയുള്ള പെണ്‍കുട്ടികള്‍ കേരളത്തിലുണ്ടെന്ന് പറയുന്ന ചിത്രമാണ് ബ്രേക്കിങ് ന്യൂസ് ലൈവ്. ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ ലൈവാകുന്നത് ഒരു പ്രത്യേക സമയത്താണ്.


പ്രതികരണ ശേഷി നഷ്ടപ്പെടുന്ന പുതിയ തലമുറയ്ക്കുള്ള ഓര്‍മപ്പെടുത്തലായ ബ്രേക്കിങ് ന്യൂസ് ലൈവിനെക്കുറിച്ച് നടി കാവ്യമാധവനുമായി ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍ ആര്യ രാജന്‍ നടത്തിയ അഭിമുഖം.

ചുണയുള്ള പെണ്‍കുട്ടികള്‍ കേരളത്തിലുണ്ടെന്ന് പറയുന്ന ചിത്രമാണ് ബ്രേക്കിങ് ന്യൂസ് ലൈവ്. ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ ലൈവാകുന്നത് ഒരു പ്രത്യേക സമയത്താണ്.

കേരളത്തിലെ തെരുവിലും സാമൂഹിക ജീവിതത്തിന്റെ എല്ലായിടങ്ങളിലും പെണ്‍കുട്ടികള്‍ കരുത്തുതെളിയിക്കുന്നു. ആര്യയും അമൃതയും പ്രതികരണങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയുന്നു.

Ads By Google

തിരുവനന്തപുരത്ത് സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംസ്‌ക്കാരശൂന്യരെ തെരുവില്‍ നേരിട്ട അമൃതയും ഈ സിനിമയുടെ ഭാഗമാണ്.
സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ബ്രേക്കിങ് ന്യൂസുകള്‍ക്ക് നേരെയാണ് സിനിമയിലെ ക്യാമറ തുറക്കുന്നത്. ചിത്രം സ്ത്രീപക്ഷ സിനിമയെന്നതിനെക്കാള്‍ ഉപരി ജനപക്ഷ സിനിമയാണെന്ന് വേണമെങ്കില്‍ പറയാം.

പ്രതികരണ ശേഷി നഷ്ടപ്പെടുന്ന പുതിയ തലമുറയ്ക്കുള്ള ഓര്‍മപ്പെടുത്തലായ ബ്രേക്കിങ് ന്യൂസ് ലൈവിനെക്കുറിച്ച് നടി കാവ്യമാധവനുമായി ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍ ആര്യ രാജന്‍ നടത്തിയ അഭിമുഖം.

ബ്രേക്കിങ് ന്യൂസ് ലൈവ് ജനങ്ങള്‍ എങ്ങനെയാണ് സ്വീകരിച്ചത് ?

ബ്രേക്കിങ് ന്യൂസ് ലൈവിനെ കുറിച്ച് ജനങ്ങള്‍ വളരെ പോസിറ്റീവായിട്ടുള്ള അഭിപ്രായമാണ് പറയുന്നത്. കുറേ ആളുകള്‍ വിളിച്ചു. സിനിമ നന്നായെന്ന് എല്ലാവരും പറഞ്ഞു. ആളുകള്‍ക്കുള്ള ഒരു മെസ്സേജ് ആണ് സിനിമ. ഒരു പ്രശ്‌നത്തോട് എങ്ങനെ പ്രതികരിക്കണം എന്നുള്ളതിന്റെ ഉത്തരമായിട്ടാണ് ഈ സിനിമയെ ആള്‍ക്കാര്‍ കാണുന്നതെന്നാണ് തോന്നുന്നത്.

യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ ഒരു പ്രതിനിധിയായിട്ടാണ് ഞാന്‍ ഈ സിനിമയ്ക്കകത്ത് വരുന്നത്.

നയന എന്ന കഥാപാത്രത്തിന്റെ വ്യത്യസ്തതയെക്കുറിച്ച് ?

കഥാപാത്രത്തിന് വ്യത്യസ്തത ഉണ്ട് എന്ന് പറയാന്‍ പറ്റില്ല. പ്രത്യേകത പറയാന്‍ ഒന്നും ഇല്ലാത്ത തികച്ചും സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയാണ് നയന എന്ന കഥാപാത്രം. ഇതില്‍ ഈ പെണ്‍കുട്ടി നേരിടുന്ന പ്രശ്‌നങ്ങള്‍ക്കാണ് പ്രാധാന്യം. വളരെയധികം സാമൂഹ്യപ്രസക്തിയുള്ളൊരു വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്.

യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ ഒരു പ്രതിനിധിയായിട്ടാണ് ഞാന്‍ ഈ സിനിമയ്ക്കകത്ത് വരുന്നത്. എന്റെ കഥാപാത്രം വലിയൊരു ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്ന പൂര്‍ണബോധമെനിക്ക് ഉണ്ടായിരുന്നു.

പിന്നെ കൈകാര്യം ചെയ്യുന്ന വിഷയം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്. അതിന്റെ ഒരു പൂര്‍ണബോധം ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടായിരുന്നു.

കഥാപാത്രത്തിനായി എന്തെങ്കിലും പ്രത്യേക തയ്യാറെടുപ്പുകള്‍ ഉണ്ടായിരുന്നോ ?

തയ്യാറെടുപ്പുകളൊന്നും ഉണ്ടായിരുന്നില്ല. ഇതില്‍ കഥാപാത്രത്തിനേക്കാള്‍ പ്രാധാന്യം കഥയ്ക്കായിരുന്നല്ലോ. സ്ത്രീകള്‍ക്കെതിരായി ഇന്ന് നടക്കുന്ന അതിക്രമങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.

സൗമ്യ വധത്തെപ്പോലെയും ദല്‍ഹിയിലെ പെണ്‍കുട്ടിക്ക് സംഭവിച്ചപോലെയുമൊക്കെയുള്ള കാര്യങ്ങള്‍ നമ്മള്‍ പത്രത്തിലൂടെയും ടി.വിയിലൂടെയുമൊക്കെ അറിഞ്ഞിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ എങ്ങനെയാണ് സംഭവിച്ചത്, അതിന് ശേഷം എന്തെല്ലാം നടന്നു എന്നെല്ലാം നമ്മള്‍ അറിഞ്ഞു.

ഇത്തരത്തില്‍ വാര്‍ത്തകള്‍ കേട്ടും വായിച്ചും മാത്രം അറിയുന്ന ഒരു സാധാരണ വ്യക്തിക്ക് എങ്ങനെയാണ് അവരുടെ വികാരം അറിയാന്‍ കഴിയുക. ഇപ്പോള്‍ നമ്മള്‍ തന്നെ പറയും, നമ്മുടെ കൈയ്യില്‍ കിട്ടണമായിരുന്നു അവനെ, എങ്കില്‍ അവനെ കാണിച്ചുകൊടുക്കായിരുന്നു എന്നൊക്കെ.

എന്നാല്‍ ഒരു സാഹചര്യം വന്നാല്‍ അതിനെ നമ്മള്‍ എങ്ങനെ സമീപിക്കും എന്നാണ് സിനിമ പറയുന്നത്. സിനിമയില്‍ നയന എന്ന കഥാപാത്രം പറയുന്നുണ്ട്, പത്രങ്ങളിലും ടിവിയിലുമൊക്കെ ഇത്തരം കാര്യങ്ങള്‍ കേട്ട് പരിചയം ഉണ്ടെങ്കിലും നമ്മുടെ മുന്നില്‍ ഇത് കാണുമ്പോള്‍ പെട്ടെന്ന് പകച്ചുനിന്ന് പോകുകയാണ് ചെയ്യുന്നതെന്ന്. അത് തന്നെയാണ് യാഥാര്‍ത്ഥ്യവും.
അടുത്ത പേജില്‍ തുടരുന്നു

Advertisement