രണ്ടാം തലമുറ സ്‌പെക്ട്രം വിതരണവും അതിലെ ക്രമക്കേടുകളും വന്‍വിവാദത്തിലേക്കാണ് നയിച്ചിരിക്കുന്നത്. സ്‌പെക്ട്രം വിതരണത്തിലൂടെ 1.76 ലക്ഷം കോടി ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന സി.എ.ജി കണ്ടെത്തലോടെ വിവാദം പുതിയ വഴിത്തിരിവിലെത്തി. സ്‌പെക്ട്രം അഴിമതിയെക്കുറിച്ചും വിഷയത്തില്‍ പ്രധാനമന്ത്രി സ്വീകരിച്ച ‘അപകടകരമായ മൗന’ ത്തെക്കുറിച്ചും അഭിമുഖത്തിലൂടെ അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കുന്നു.

സ്‌പെക്ട്രം വിഷയത്തില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം മുഴുവനായും തടസപ്പെട്ടു. ഇതിങ്ങനെ തുടരാനാണോ തീരുമാനം? സപെക്ട്രം വിഷയത്തില്‍ എന്തെങ്കിലും സമവായത്തിന് സാധ്യതയുണ്ടോ?

സ്‌പെക്ട്രം വിവാദത്തെ തുടര്‍ന്നുള്ള പാര്‍ലമെന്റ് സ്തംഭനം തുടരുകതന്നെ ചെയ്യും. പ്രശ്‌നം തീര്‍ക്കാന്‍ എന്റെ കൈയ്യില്‍ മാന്ത്രിക വടിയൊന്നും ഇല്ല. പാര്‍ലമെന്റ് തുടര്‍ച്ചയായി തടസപ്പെടുക എന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. പക്ഷേ ഞങ്ങള്‍ക്ക് വേറെ വഴിയില്ല.

പാര്‍ലമെന്റ് തടസപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഇത്രയും വലിയ അഴിമതിയെക്കുറിച്ച് എങ്ങിനെ മാധ്യമങ്ങളും ജനങ്ങളും മനസിലാക്കുമായിരുന്നു? പാര്‍ലമെന്റ് തടസപ്പെട്ടില്ലായിരുന്നുവെങ്കില്‍ എ രാജ ഇപ്പോഴും മന്ത്രിയായിതന്നെ തുടരുമായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഞങ്ങള്‍ ഇക്കാര്യം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ അപ്പൊഴൊന്നും മാധ്യമങ്ങള്‍ വിഷയം കണ്ടില്ലെന്ന് നടിച്ചു. ഇത്രയും വലിയ അഴിമതി റിപ്പോര്‍ട്ട് ചെയ്യാതെ മൂടിവെയ്ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്.

പ്രധാനമന്ത്രിയുടെ കാര്യം നമുക്കെല്ലാവര്‍ക്കും അറിയാം. വിഷയത്തില്‍ അദ്ദേഹം കുറ്റകരമായ മൗനം പാലിക്കുകയായിരുന്നു.
അടുത്ത പേജില്‍ തുടരുന്നു