എഡിറ്റര്‍
എഡിറ്റര്‍
സെല്ലുലോയ്ഡിലെ ജീവിതം; വിശേഷവുമായി പൃഥ്വിരാജ്
എഡിറ്റര്‍
Friday 15th February 2013 6:27pm

മലയാളം സിനിമയിലെ വലിയൊരു ദുരന്തമായിരുന്നു ജെ.സി ഡാനിയേലിന്റെ ജീവിതം. സെല്ലുലോയ്ഡ് എന്ന കഥ യഥാര്‍ത്ഥമായി സംഭവിച്ചതാണ്. സിനിമയിലെ ഓരോ സീനുകളും അദ്ദേഹത്തിന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണ്. ദാരിദ്ര്യം മൂലമാണ് ഡാനിയേല്‍ മരിച്ചതെന്ന യാഥാര്‍ത്ഥ്യം എന്നെ ഏറെ സങ്കടപ്പെടുത്തി. ഡാനിയേല്‍ എന്ന വ്യക്തിയുടെ ജീവിതത്തെ മുഴുവന്‍ സ്പര്‍ശിച്ചുകൊണ്ടാണ് ചിത്രം ചെയ്തത്. അദ്ദേഹത്തിന്റെ ഇളയമകനായും ഞാന്‍ ചിത്രത്തില്‍ വേഷമിട്ടിട്ടു. ഒരു അഭിനേതാവിനെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയായിരുന്നു ഈ സിനിമ.


 

ഫേസ് ടു ഫേസ് / പൃഥ്വിരാജ്
മൊഴിമാറ്റം / ആര്യ രാജന്‍

ജെ.സി ഡാനിയേലായി മലയാള സിനിമയില്‍ വേഷമിടാന്‍ ഭാഗ്യം ലഭിച്ച താരമാണ് പൃഥ്വിരാജ്. കമലിന്റെ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ അത്തരമൊരു അവസരം ലഭിച്ചതില്‍ ഏറെ സന്തോഷവാനാണ് പൃഥ്വി.

മലയാള സിനിമയുടെ പിതാവ് എന്നതിനപ്പുറം സ്വാതന്ത്ര്യ സമരസേനാനിയും അനാചാരങ്ങള്‍ക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന ജെ.സി ഡാനിയേലിന്റെ കഥപറയുന്ന ചിത്രമാണ് സെല്ലുലോയ്ഡ്. സിനിമയുടെ ചരിത്രം നിര്‍മിച്ച് ആ ചരിത്രത്തില്‍നിന്ന് പുറത്താക്കപ്പെട്ട ഒരു പാവം മനുഷ്യന്റെ കഥ.

Ads By Google

തീണ്ടലും തൊടീലും കൊടികുത്തിവാണ കാലത്താണ് അവര്‍ണജാതിക്കാരിയെ മലയാളത്തിലെ ആദ്യ സിനിമയായ ‘വിഗതകുമാര’നില്‍ അദ്ദേഹം നായികയാക്കിയത്. അതിന്റെ പേരില്‍ സിനിമ എന്നെന്നേക്കുമായി പെട്ടിയിലായി.

പുലയസമുദായത്തില്‍നിന്ന് ക്രിസ്തുമതം സ്വീകരിച്ച റോസിയെ നായികയാക്കിയതിനെ വിദേശിയായ ക്യാമറാമാന്‍ വരെ ചോദ്യംചെയ്യുന്നുണ്ട്. വിഗതകുമാരന് നേരിട്ട ദുരന്തത്തിനുശേഷം ദന്ത ഡോക്ടറായി ജീവിതം തിരിച്ചുപിടിച്ച ഡാനിയേല്‍ രണ്ടാമതും സിനിമാനിര്‍മാണത്തിന് ഇറങ്ങി.

എന്നാല്‍ പിന്നീട് വീണ്ടെടുക്കാനാകാത്തവിധം അദ്ദേഹത്തിന് എല്ലാം നഷ്ടപ്പെടുന്നു. ഒരു ഘട്ടത്തില്‍ സിനിമയിലെ തന്റെ ചരിത്രപരമായ സ്ഥാനം അടയാളപ്പെടുത്താനാകാത്തവിധം സിനിമയുടെ ഒരേയൊരു പ്രിന്റ് നശിക്കുന്നതും സെല്ലുലോയ്ഡ് തീവ്രതയോടെ വരച്ചിടുന്നു.

സെല്ലുലോയ്ഡ് എന്ന ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ്  വിജയി  ജോര്‍ജുമായി മനസ്തുറക്കുന്നു…

?ജെ.സി ഡാനിയേല്‍ എന്ന പ്രതിഭയുടെ വേഷമിട്ടപ്പോഴുണ്ടായ അനുഭവം

മലയാളം സിനിമയിലെ വലിയൊരു ദുരന്തമായിരുന്നു ജെ.സി ഡാനിയേലിന്റെ ജീവിതം. സെല്ലുലോയ്ഡ് എന്ന കഥ യഥാര്‍ത്ഥമായി സംഭവിച്ചതാണ്. സിനിമയിലെ ഓരോ സീനുകളും അദ്ദേഹത്തിന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണ്. ദാരിദ്ര്യം മൂലമാണ് ഡാനിയേല്‍ മരിച്ചതെന്ന യാഥാര്‍ത്ഥ്യം എന്നെ ഏറെ സങ്കടപ്പെടുത്തി. ഡാനിയേല്‍ എന്ന വ്യക്തിയുടെ ജീവിതത്തെ മുഴുവന്‍ സ്പര്‍ശിച്ചുകൊണ്ടാണ് ചിത്രം ചെയ്തത്. അദ്ദേഹത്തിന്റെ ഇളയമകനായും ഞാന്‍ ചിത്രത്തില്‍ വേഷമിട്ടിട്ടു. ഒരു അഭിനേതാവിനെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയായിരുന്നു ഈ സിനിമ. ചിത്രത്തിലെ ചില രംഗങ്ങള്‍ കണ്ടാല്‍ പലരും കരുതും അത് നാടകീയമായി ചിത്രീകരിച്ചതാണെന്ന്. എന്നാല്‍ അതല്ല സത്യം. യാഥാര്‍ത്ഥ്യത്തോട് നൂറ് ശതമാനം നീതി പുലര്‍ത്തിയാണ് സെല്ലുലോയ്ഡ് പൂര്‍ത്തിയാക്കിയത്.

?ജീവിച്ചിരിക്കുന്ന സമയത്ത് അദ്ദേഹത്തെ കുറിച്ച് ആര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. അദ്ദേഹം മരിച്ച ശേഷം അദ്ദേഹത്തെ കുറിച്ച് ഡോക്യുമെന്ററികളും മറ്റും ഇറങ്ങി. എന്നാല്‍ അദ്ദേഹത്തെ കുറിച്ച് ഒരു സിനിമ ഇതുവരെ ആരും ആലോചില്ല

അദ്ദേഹത്തെക്കുറിച്ച് മലയാളത്തില്‍ ഒരു സിനിമയും ഇതുവരെ വന്നില്ല എന്നത് എനിയ്ക്കും ഒരു അത്ഭുതമായിരുന്നു. സെല്ലുലോയ്ഡിലൂടെ വരച്ചിടുന്നത് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ജീവിതമാണ്. അദ്ദേഹത്തിന്റെ ഉയര്‍ച്ച താഴ്ചകളും ജീവചരിത്രവുമെല്ലാം സിനിമ പരിശോധിക്കുന്നു.

?മലയാളസിനിമയിലെ ആദ്യ നായികയായ റോസിയെക്കുറിച്ചും സെല്ലുലോയ്ഡില്‍ പറയുന്നുണ്ടല്ലോ
റോസി എന്ന നായികയും സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണ്. എന്നാല്‍ ചിത്രം മുഴുവനായും ഫോക്കസ് ചെയ്യുന്നത് ജെ.സി ഡാനിയേല്‍ എന്ന വ്യക്തിയെത്തന്നെയാണ്. വിഗതകുമാരന്‍ എന്ന ചിത്രം നിര്‍മ്മിച്ചതിന് ശേഷം അദ്ദേഹത്തിന്റെ ജീവിതത്തില്‍ സംഭവിച്ച ഓരോ കാര്യങ്ങളും സെല്ലുലോയ്ഡ് പറയുകയാണ്.

അടുത്ത പേജില്‍ തുടരുന്നു

Advertisement