എഡിറ്റര്‍
എഡിറ്റര്‍
ഇത്തിരിക്കുഞ്ഞനായ ഡൊണാള്‍ഡ് ട്രംപ്; ഇന്റര്‍നെറ്റില്‍ ട്രംപിനെതിരെ ട്രോള്‍മഴ
എഡിറ്റര്‍
Saturday 18th February 2017 2:33pm

 

വാഷിംഗ്ടണ്‍: അമേരിക്കയുടെ 45ാം പ്രസിഡന്റായി ചുമതലയേറ്റ ട്രംപിനെതിരെ ഇന്റര്‍നെറ്റില്‍ ട്രോളുകള്‍ നിറയുന്നു. മുന്‍ പ്രസിഡന്റുമാരെ അപേക്ഷിച്ച് ട്രംപ് വളരെ ചെറുതാണെന്നും കുട്ടികളെ പോലെ മാത്രമേ അദ്ദേഹത്തെയും കണേണ്ടെന്നുമാണ് ട്രോളുകള്‍ പറയുന്നത്. ചെറിയ ട്രംപ് എന്ന ആര്‍ത്ഥം വരുന്ന ‘ടിനി ട്രംപ്’ എന്ന പേരിലാണ് റെഡ്ഡിറ്റില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.


Also read സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു; തെലുങ്ക് സംവിധായകന്‍ അറസ്റ്റില്‍ 


മലയാളത്തില്‍ സുപരിചിതമായ ട്രോളുകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് റെഡ്ഡിറ്റ് ടീമിന്റെ ട്രോളുകള്‍ ഫോട്ടോഷോപ്പില്‍ സിനിമാ ഡയലോഗുകള്‍ക്കൊപ്പമാണ് ഇവിടെ ട്രോളുകള്‍ ഇറങ്ങുന്നതെങ്കില്‍ ട്രംപിന്റെ ചിത്രങ്ങളുടെ വലിപ്പം കുറച്ചാണ് റെഡ്ഡിറ്റില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

ട്രംപിന്റെ മുന്‍കാല ചിത്രങ്ങളാണ് ഇത്തരത്തില്‍ ട്രോളുകള്‍ നിര്‍മ്മിക്കാനായി കൂടുതലായി ഉപയോഗിക്കുന്നത്. നാലു വയസ്സുള്ള കുട്ടി മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലിരിക്കുന്ന ട്രംപിനെ വരെ ഇത്തരത്തില്‍ ടിനി ട്രംപായി ചിത്രീകരിച്ചിരിക്കുന്നത്.

 

 

 

 

 

 

 

 

Advertisement