എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയിലേത് അതിവേഗം വളരുന്ന ഇന്റര്‍നെറ്റ് വിപണിയെന്ന് റിപ്പോര്‍ട്ട്
എഡിറ്റര്‍
Monday 29th October 2012 9:29am

ന്യൂദല്‍ഹി: ദ്രുതഗതിയില്‍ വളരുന്ന മൂന്ന് ആഗോള ഇന്റര്‍നെറ്റ് വിപണികളില്‍ ഒന്ന് ഇന്ത്യയെന്ന് പഠന റിപ്പോര്‍ട്ട്. വ്യവസായ സംഘടനയായ അസോച്ചവും ഡിജിറ്റല്‍ മേഖലയെപ്പറ്റി പഠിക്കുന്ന കോംസ്‌കോറും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ബ്രിക് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന) രാജ്യങ്ങളില്‍ ഏറ്റവും വേഗം വളരുന്ന ഇന്റര്‍നെറ്റ് വിപണി ഇന്ത്യയുടേതാണ്. ഓരോ വര്‍ഷവും 1.8 കോടിയിലേറേ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ഇന്ത്യയിലുണ്ടാകുന്നത്.

Ads By Google

ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 75 ശതമാനവും 1434 പ്രായത്തിലുള്ളവരാണ്. 1524 പ്രായത്തിലുള്ളവരാണ് പുതുതായി വരുന്നവരില്‍ ഏറേയും. ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം ചെറുപ്പക്കാര്‍ ഉപയോക്താക്കളായുള്ള രാജ്യങ്ങളിലൊന്നും ഇന്ത്യയാണ്.

ചൈനയാണ് ഇന്ത്യയ്ക്ക് മുമ്പില്‍. 2012 ജൂലായിലെ കണക്കനുസരിച്ച് ചൈനയില്‍ 33.6 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ട്. റഷ്യയാണ് ഇന്ത്യയ്‌ക്കൊപ്പം വളരുന്ന മറ്റൊരു രാജ്യം.

ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 75 ശതമാനവും 1434 പ്രായത്തിലുള്ളവരാണ്. 1524 പ്രായത്തിലുള്ളവരാണ് പുതുതായി വരുന്നവരില്‍ ഏറേയും.

41 ശതമാനമാണ് ഈ രംഗത്തെ വാര്‍ഷിക വളര്‍ച്ച. നിലവില്‍ 12.5 കോടി ഉപയോക്തക്കളാണുള്ളത്. ഇതില്‍ 40 ശതമാനം സ്ത്രീകളാണ്.

Advertisement