ന്യൂദല്‍ഹി: ഇന്റര്‍നെറ്റ്, ബ്രോഡ്ബാന്‍ഡ് സേവനനിരക്കുകള്‍ ഉയരുമെന്നു സൂചന. കേന്ദ്ര ടെലികോം വകുപ്പ് കമ്പനികളുടെ ലൈസന്‍സ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്നാണ് നിരക്ക് വര്‍ധന ഉയരാന്‍ കാരണമാകുന്നത്.

Ads By Google

Subscribe Us:

ഇതുവരെ 30 ലക്ഷം രൂപയായിരുന്നു ഏകീകൃത നിരക്ക് എങ്കില്‍ ഒറ്റത്തവണ 15 കോടി രൂപയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബ്രോഡ്ബാന്‍ഡ് സേവന നിരക്കുകള്‍ ഉയര്‍ത്താനുള്ള നീക്കത്തിലാണ് അധികൃതര്‍.

എന്നാല്‍ ഇക്കാര്യത്തില്‍ പുതുമയൊന്നുമില്ലെന്നും ലൈസന്‍സ് രീതി പഴയതു തന്നെയാണെന്നും ടെലികോം വകുപ്പു പറയുന്നു. എന്നാല്‍ ഈ രീതിയില്‍ ഫീസ് വര്‍ധിപ്പിച്ചാല്‍ സേവന നിരക്കുകള്‍ വര്‍ധിപ്പിക്കാതെ കഴിയില്ലെന്നാണ് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍