ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റ് വിലാസം നല്‍കുന്ന സംഖ്യാശേഖരം വെള്ളിയാഴ്ച്ച അവസാനിക്കും. ഫോണ്‍നമ്പറിനു സമാനമായ ഐ.പി അഡ്രസുകളുടെ ശേഖരമാണ് അവസാനിക്കാന്‍ പോകുന്നത്. എന്നാല്‍ പുതിയ വിലാസത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകും.

നിലവിലെ ഇന്റര്‍നെറ്റ് സംവിധാനമനുസരിച്ച് 4294967296 ഐ.പി അഡ്രസുകള്‍ ലഭ്യമായിരുന്നു. എന്നാല്‍ ഇത്രയും അഡ്രസുകള്‍ ഉപയോഗിച്ചുതീരും എന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാല്‍ മൊബൈല്‍ ഫോണുകളും സമാര്‍ട്ട് ഫോണുകളും രംഗത്തെത്തിയതോടെ കഥമാറി.

ഇന്റര്‍നെറ്റ് അസൈന്‍ഡ് നമ്പേര്‍സ് അതോറിറ്റിക്കാണ് ഐ.പി അഡ്രസുകളുടേയും ഡൊമൈന്‍ വിലാസങ്ങളുടേയും മേല്‍നോട്ടച്ചുമതല. നിലവിലെ അഡ്രസുകളുടെ എണ്ണം കഴിയുമ്പോഴേക്കും 340 ലക്ഷം കോടി പുതിയ ഐ.പി അഡ്രസുകള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.