ന്യൂദല്‍ഹി: മൊബൈല്‍- ഇന്റര്‍നെറ്റ് സേവനങ്ങള്‍ അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തന രഹിതമാക്കാനുള്ള ചട്ടങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കോ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറിക്കോ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി കൊണ്ടുള്ള ഉത്തരവിറക്കാമെന്ന് വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവില്‍ പറയുന്നു.

സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അനൗപചാരികമായി പല തവണ സര്‍ക്കാര്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തരം നടപടികള്‍ ഈ വര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് മൗലികാവകാശത്തെ ബാധിക്കുന്നതാണെന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ സ്ഥാപകന്‍ നിഖില്‍ പഹ്വ പറഞ്ഞു.