Categories

Headlines

അല്‍ജസീറയ്ക്ക് പിന്തുണയുമായി അന്താരാഷ്ട്ര മാധ്യമ സംഘടനകള്‍; പിന്തുണ പ്രഖ്യാപിച്ചത് എണ്‍പത് മാധ്യമസ്ഥാപനങ്ങള്‍ അംഗമായ ഡി.എന്‍.സി

 

ദോഹ: അല്‍ജസീറയ്‌ക്കെതിരായ സൗദിയുടെയും സഖ്യ രാഷ്ട്രങ്ങളുടെയും തീരുമാനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര മാധ്യമസംഘടനകള്‍ രംഗത്ത്. ലോകത്തെ എണ്‍പത് പ്രധാന മാധ്യമസ്ഥാപനങ്ങള്‍ അംഗമായ ഡിജിറ്റല്‍ കണ്ടന്റ് നെക്സ്റ്റ് (ഡി.എന്‍.സി) എന്ന അന്താരാഷ്ട്ര മാധ്യമസംഘടനയാണ് അല്‍ജസീറയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.


Also read ‘ലാത്തി കണ്ടപ്പോള്‍ ഒടുങ്ങിയ ശൗര്യം’; അക്രമത്തിനിടെ ലാത്തിച്ചാര്‍ജ്ജ് തുടങ്ങിയപ്പോള്‍ നിലവിളിച്ചോടി ഗോരക്ഷാ പ്രവര്‍ത്തകര്‍; വീഡിയോ


കഴിഞ്ഞ ദിവസം സൗദി സഖ്യരാജ്യങ്ങള്‍ മുന്നോട്ടുവെച്ച ഉപാധികളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു അല്‍ജസീറയും അനുബന്ധസ്ഥാപനങ്ങളും അടച്ചുപൂട്ടണമെന്നത്. എന്നാല്‍ തീരുമാനത്തിനെതിരെ രംഗത്ത് വന്ന സംഘടനകള്‍ അല്‍ജസീറയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

മാധ്യമസ്ഥാപനത്തിനെതിരായ നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സഭയും രംഗത്ത് വന്നിട്ടുണ്ട്. അല്‍ ജസീറ അടച്ചുപൂട്ടണമെന്ന സൗദി സഖ്യരാജ്യങ്ങളുടെ ഉപാധി മാധ്യമ ബഹുസ്വരതയ്ക്ക് നേര്‍ക്കുള്ള പ്രഹരമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ മാധ്യമ അവകാശ വിദഗ്ധന്‍ ഡേവിഡ് കായേ അഭിപ്രായപ്പെട്ടു.

അല്‍ ജസീറ അടച്ചുപൂട്ടണമെന്ന ഉപാധി നിരസിച്ച് ഡേവിഡ് കായേ മാധ്യമസ്വാതന്ത്ര്യത്തിനുനേര്‍ക്കുള്ള ഗുരുതരമായ ഭീഷണിയാണിതെന്നും ചൂണ്ടിക്കാട്ടി. ഖത്തറിനുമേല്‍ ഈ ഉപാധി അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന് ഉപരോധരാജ്യങ്ങളിലെ സര്‍ക്കാരുകളോട് അന്താരാഷ്ട്രസമൂഹം ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Dont miss ‘ഈ ഭീകരത എന്റെ പേരിലല്ല’; രാജ്യത്തെ മുസ്‌ലിം വേട്ടയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി ഇന്ത്യ; #NotInMyName പ്രതിഷേധം തിരുവനന്തപുരത്തും കൊച്ചിയിലും


അന്തര്‍ ദേശീയ തലത്തില്‍ അല്‍ജസീറയ്ക്കുള്ള പിന്തുണ വര്‍ധിച്ച് വരികയാണ്. മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് അഭിപ്രായപ്പെട്ട ഡി.എന്‍.സി. മാധ്യമങ്ങളുടേയും മാധ്യമപ്രവര്‍ത്തകരുടേയും അവകാശം സംരക്ഷിക്കപ്പെടണമെന്നും മാധ്യമപ്രവര്‍ത്തകരേയും വാര്‍ത്താസ്ഥാപനങ്ങളേയും നിശ്ശബ്ദമാക്കാനുള്ള നീക്കം മാധ്യമസ്വാതന്ത്ര്യത്തോടുള്ള നിഷേധാത്മകമായ വിലപേശലാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

ദി കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്, ഹ്യൂമന്‍ റൈറ്റ് വാച്ച്, റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ്, ദി ന്യൂയോര്‍ക്ക് ടൈംസ്, ദി ഗാര്‍ഡിയന്‍ തുടങ്ങി അന്തര്‍ദേശീയ രംഗത്തെ പ്രധാന മാധ്യമസ്ഥാപനങ്ങളും സംഘടനകളും അല്‍ജസീറയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയാണ് അല്‍ജസീറ അടച്ചുപൂട്ടണമെന്ന ഉപാധിക്ക് പിന്നിലെന്ന് അല്‍ജസീറയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

നേരത്തെ അല്‍ജസീറ അടച്ച് പൂട്ടണമെന്നതടക്കമുള്ളവ നടപ്പാക്കാന്‍ കഴിയാത്ത ഉപാധികളാണെന്ന് വ്യക്തമാക്കി ഉപാധി പട്ടിക ഖത്തര്‍ നിരസിച്ചിരുന്നു. അല്‍ ജസീറ ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളെക്കുറിച്ച് ചര്‍ച്ചയില്ലെന്നും ഖത്തര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അല്‍ജസീറയ്ക്ക് പിന്തുണയുമായി ലോകമാധ്യമങ്ങള്‍ രംഗത്തെത്തിയത്.നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു; ഇനി ഇവിടേക്ക് തിരിച്ചുവരണമെന്നില്ല; സ്വാതന്ത്ര്യദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ പ്രിയങ്കയെ കടന്നാക്രമിച്ച് സോഷ്യല്‍മീഡിയയില്‍ തീവ്രദേശീയ വാദികള്‍

ന്യൂദല്‍ഹി: ട്രോളുകാരുടെ ആക്രമണത്തിന് മിക്കപ്പോഴും ഇരയാകുന്ന വ്യക്തിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പലപ്പോഴും പ്രിയങ്ക ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളാണ് പ്രിയങ്കയെ ആക്രമിക്കാനായി സദാചാരക്കാര്‍ ഉപയോഗിക്കാറ്.ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ഷോള്‍ ധരിച്ച് സ്വാതന്ത്ര്യദിനാശംസ പറഞ്ഞതിന്റെ പേരിലാണ് ഇത്തവണ സൈബര്‍ ആക്രമണത്തിന് പ്

സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ പിണറായിയുടെ ഓഫീസില്‍ അര്‍ദ്ധരാത്രിയില്‍ ഗൂഢാലോചന നടന്നെന്ന് സുരേന്ദ്രന്‍; കളക്ടര്‍ക്കും എസ്.പിക്കും ഉന്നതനുമെതിരെ കേസെടുക്കണമെന്നും ആവശ്യം

തിരുവനന്തപുരം: പാലക്കാട് സ്‌കൂളില്‍ ചട്ടംലംഘിച്ച് പതാകയുയര്‍ത്തിയ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന നിര്‍ദേശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.പതാകയുയര്‍ത്തിയതിന്റെ പേരില്‍ കേസ്സെടുക്കേണ്ടത് മോഹന്‍ ഭഗവതിനെതിരെയല്ലെന്നും സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണെന്നും കെ

കയ്യേറ്റ ആരോപണം; തോമസ് ചാണ്ടിയേയും അന്‍വറിനേയും ശക്തമായി പിന്തുണച്ച് പിണറായി: ഒരു സെന്റ് ഭൂമി കൈയേറിയതെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെക്കാമെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ ആരോപണവും നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരായ ആരോപണവും നിയമസഭയെ പ്രക്ഷുബ്ധമാക്കി.വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കുകയായിരുന്നു. പ്രതിപക്ഷത്തുനിന്ന് വി.ടി ബല്‍റാം എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.എല്ലാവര്‍ക്കുമൊപ്പമുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ തോമസ് ചാണ്ട