ജിദ്ദ: ഇന്റര്‍ നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ അന്യായമായ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ഫ്രറ്റേര്‍നിറ്റി ഫോറം ഭാരവാഹികള്‍
സൗദിയിലെ ഇന്ത്യന്‍ അംബാസ്സഡര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്നിവര്‍ക്ക് നിവേദനം അയച്ചു.

പ്രവാസി ഇന്ത്യക്കാരിലെ സാധാരക്കാരായ രക്ഷിതാക്കള്‍ക്ക് താങ്ങാനാവുന്നതിന്റെ അപ്പുറമാണ് ഈ വര്‍ധനവെന്ന് സംഘടന നിവേദനത്തില്‍ കുറ്റപ്പെടുത്തി. വര്‍ദ്ധിപ്പിച്ച ഫീസും മറ്റ് ഇതര ചാര്‍ജ്ജുകളും ഉടന്‍ പിന്‍വലിക്കണം. നിരവധി രക്ഷിതാക്കള്‍ ഈ ആവശ്യമുന്നയിച്ച് തങ്ങളെ സമീപിച്ചിട്ടുണ്ട്.

അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ലെങ്കില്‍ പ്രശ്‌നം ദേശീയ, സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരും എന്നിട്ടും ഫലമുണ്ടായില്ലെങ്കില്‍ ജിദ്ദയിലെ രക്ഷിതാക്കളുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഫ്രറ്റേര്‍നിറ്റി ഫോറം പ്രസിഡണ്ട് ബഷീര്‍ പി.കെ, സിക്രട്ടറി അഷ്‌റഫ് മൊറയൂര്‍ എന്നിവര്‍ അറിയിച്ചു.