എഡിറ്റര്‍
എഡിറ്റര്‍
കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ; അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ വാദം തിങ്കളാഴ്ച മുതല്‍
എഡിറ്റര്‍
Wednesday 10th May 2017 3:54pm


ന്യൂദല്‍ഹി: ചാരനെന്ന് ആരോപിച്ച് പാക്കിസ്താന്‍ അറസ്റ്റ് ചെയ്ത മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷയില്‍ വാദം തിങ്കളാഴ്ച മുതല്‍. അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ നടക്കുന്ന വാദത്തില്‍ ഇന്ത്യക്ക് വേണ്ടി ഹരീഷ് സാല്‍വെയാണ് കേസ് വാദിക്കുക.


Also read ‘അവളെ പിരിയാന്‍ തനിക്കാവില്ല; ഒരു ശ്മശാനത്തിനും വിട്ടുകൊടുക്കാന്‍ കഴിയില്ല’; ഭാര്യയുടെ മൃതദേഹത്തിനൊപ്പം ഭര്‍ത്താവ് കഴിഞ്ഞത് 6 ദിവസം 


പാക് സൈനിക കോടതി വിധിച്ച വധശിക്ഷക്കെതിരെ ഇന്ത്യയായിരുന്നു അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. ഇന്ത്യയുടെ ഹര്‍ജി അംഗീകരിച്ച കോടതി കേസില്‍ തിങ്കളാഴ്ച മുതല്‍ വാദം കേള്‍ക്കാമെന്ന് അറിയിക്കുകയായിരുന്നു.

നേരത്തെ വധശിക്ഷ താല്‍ക്കാലികമായി സ്റ്റേ ചെയ്തുകൊണ്ടുള്ള അന്താരാഷ്ട്ര കോടതിയുടെ വിധി വന്നതിനു പിന്നാലെ കുല്‍ഭൂഷണെ ജയിലിലടച്ച പാക് നടപടി നിയമവിരുദ്ധമായാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.


Dont miss പുതിയ വര്‍ക്ക് തുടങ്ങി പട്ടികള്‍ കുരച്ചോളുവെന്ന് ഗോപീ സുന്ദറിന്റെ പോസ്റ്റ്; വൈറലായി ആരാധകന്റെ മറുപടി


എന്നാല്‍ പാകിസ്താനിലെ ഇന്ത്യന്‍ പിന്തുണയോടെയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചതെന്നാണ് പാകിസ്താന്‍ ആരോപിക്കുന്നത്. വധശിക്ഷ സ്റ്റേ ചെയ്തതിലൂടെ ഹേഗിലെ കോടതി അധികാര പരിധി ലംഘിച്ചിരിക്കുകയാണെന്നും പാകിസ്താന്‍ പറയുന്നു.

ഏപ്രില്‍ പത്തിനായിരുന്നു കുല്‍ഭൂഷണ്‍ യാദവിനെ പാക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ചിരുന്നത്. കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ കുറ്റപത്രത്തിന്റെയും വിധിയുടേയും പകര്‍പ്പ് ഇന്ത്യ ആവശ്യപ്പെട്ടപ്പോള്‍ നിഷേധാത്മക സമീപനമായിരുന്നു പാകിസ്താന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്.

Advertisement