എഡിറ്റര്‍
എഡിറ്റര്‍
ചിത്രശലഭം പറക്കില്ല; ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ കത്ത് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ തള്ളി
എഡിറ്റര്‍
Sunday 30th July 2017 9:50pm

കൊച്ചി:ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം പി.യു ചിത്രയ്ക്ക് പങ്കെടുക്കാനാവില്ല. ചിത്രയെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ നല്‍കിയ കത്ത് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ തള്ളിയതോടെയാണിത്.

വെള്ളിയാഴ്ചയാണ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തുടക്കമാകുന്നത്. ചിത്രയെ പങ്കെടുപ്പിക്കാത്തതില്‍ വ്യാപക പ്രതിഷേധവും ഹൈക്കോടതി ഇടപെടലും വന്നതോടെയാണ് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ കത്തയക്കുന്നത്.


Also Read:ഔഷധനിര്‍മ്മാണത്തിന് കഞ്ചാവ് നിയമവിധേയമാക്കണമെന്ന് മനേകാ ഗാന്ധി


യോഗ്യതയുണ്ടായിട്ടും മത്സരിക്കാന്‍ പറ്റാത്തതില്‍ വിഷമമുണ്ടെന്നും കത്ത് തള്ളിയ കാര്യം മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും ചിത്ര പ്രതികരിച്ചു. തന്നെ പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.

Advertisement