എഡിറ്റര്‍
എഡിറ്റര്‍
ദേശീയ ഇന്റര്‍സ്‌റ്റേറ്റ് അത്‌ലറ്റിക് മീറ്റില്‍ കേരളം വീണ്ടും ചാമ്പ്യന്‍മാര്‍
എഡിറ്റര്‍
Wednesday 27th June 2012 8:05am

ഹൈദരാബാദ്:  ദേശീയ ഇന്റര്‍സ്‌റ്റേറ്റ് അത്‌ലറ്റിക് മീറ്റില്‍ കേരളം കിരീടമണിഞ്ഞു.   തുടര്‍ച്ചയായി ആറാം തവണയാണ് കേരള ടീം കിരീടത്തില്‍ മുത്തമിടുന്നത്.  അവസാനദിവസം മാത്രം കേരളം നേടിയെടുത്തത്  നാലു സ്വര്‍ണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവുമാണ്. മൊത്തം 10  സ്വര്‍ണവും, ഒന്‍പതു വെള്ളിയും, 12 വെങ്കലവുമാണ് കേരളത്തിന്റെ മെഡല്‍നേട്ടം.

800 മീറ്ററില്‍ സ്വര്‍ണം നേടിയ ടിന്റു ലൂക്കയും ജോസഫ് ജി. എബ്രഹാമിനും ശേഷം 400 മീറ്റര്‍ ഹര്‍ഡില്‍സ് 50 സെക്കന്‍ഡില്‍ താഴെ ഓടിയ പഞ്ചാബിന്റെ സതീന്ദര്‍ സിങ്ങുമാണ് ചാംപ്യന്‍ഷിപ്പിലെ താരങ്ങള്‍.

മത്സരത്തിലെ പുരുഷ – വനിതാ ചാംപ്യന്‍ഷിപ്പുകളും കേരളത്തിനുതന്നെയാണ്. 192 പോയിന്റോടെയാണ് കേരളം ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടിയത്. 82 പോയിന്റോടെ യു.പി രണ്ടാമതും 79.5 പോയിന്റോടെ തമിഴ്‌നാട് മൂന്നാം സ്ഥാനത്തും വന്നു. പുരുഷവിഭാഗത്തില്‍ കേരളത്തിന് 70 പോയിന്റുണ്ട്. തമിഴ്‌നാട് 55.5 പോയിന്റ് നേടി. വനിതാവിഭാഗത്തില്‍ കേരളം 122 പോയിന്റ് നേടി.

രണ്ടു റിലേകളിലും പിന്നില്‍ നിന്നശേഷമാണ് കേരളം സ്വര്‍ണത്തിലേക്കു കുതിച്ചത്. ജിത്തു ബേബി തുടക്കമിട്ട ഓട്ടത്തില്‍ രണ്ടാം ലാപ്പില്‍ ജോര്‍ജ് ജോണ്‍ ലീഡ് കൈവിട്ടു. മൂന്നാം ലാപ്പില്‍ യു. എന്‍. അരുണ്‍കുമാര്‍ തൊട്ടുതൊട്ടില്ലെന്നമട്ടില്‍ രണ്ടാമത്. അവിന്‍ എ. തോമസിന്റെ കയ്യില്‍ ബാറ്റണ്‍ കിട്ടിയതോടെ മത്സരം അനുകൂലമായി. അവിന്‍ ഫിനിഷ് ലൈന്‍ കടക്കുമ്പോള്‍ സമയം മൂന്നു മിനിറ്റും 14:84 സെക്കന്‍ഡും ആയിരുന്നു.  മധ്യപ്രദേശിനാണു രണ്ടാം സ്ഥാനം.

Advertisement