പാരിസ്: ആവേശമുറ്റി നിന്ന മല്‍സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെ 3-2ന് തോല്‍പ്പിച്ച് ഇന്റര്‍മിലാന്‍ യുവേഫാ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആദ്യപകുതിയില്‍ മുന്നിലായിരന്ന ബയേണിനെ രണ്ടാംപ കുതിയില്‍ നേടിയ ഗോളുകളുടെ സഹായത്തോടെ തകര്‍ത്താണ് ഇന്റര്‍ ക്വാര്‍ട്ടറിലെത്തിയത്.

സാമുവല്‍ ഏറ്റുവിലൂടെ ഇന്ററാണ് മുന്നിലെത്തിയത്. എന്നാല്‍ ഗോമസ് ബയേണിന് സമനില സമ്മാനിച്ചു. തുടര്‍ന്ന് ആക്രമിച്ചു കളിച്ച ബയേണ്‍ തോമസ് മുള്ളറിലൂടെ രണ്ടാം ഗോള്‍ നേടി. വെസ്ലി സ്‌നൈഡറിലൂടെ സമനില പിടിച്ച ഇന്റര്‍ കളിതീരാന്‍ മിനുറ്റുകള്‍ ബാക്കിനില്‍ക്കെ ഗോരാന്‍ പന്‍ഡേവിലൂടെ വിജയഗോള്‍ നേടുകയായിരുന്നു.

നിലവിലെ ചാമ്പ്യന്‍മാരാണ് ഇന്റര്‍മിലാന്‍. എന്നാല്‍ പ്രാഥമിക മല്‍സരത്തില്‍ ഇന്റര്‍മിലാനെ ബയേണ്‍ ഒരുഗോളിന് തോല്‍പ്പിച്ചിരുന്നു.