എഡിറ്റര്‍
എഡിറ്റര്‍
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇനി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മാത്രം
എഡിറ്റര്‍
Thursday 9th May 2013 12:55am

ummen-580

തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇനി മുതല്‍ പലര്‍ക്കും നല്‍കുന്നത് നിര്‍ത്തലാക്കും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും മാത്രമേ ഇനി റിപ്പോര്‍ട്ട് കാണാന്‍ കഴിയുള്ളു.

Ads By Google

റിപ്പോര്‍ട്ടില്‍ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അറിയേണ്ട കാര്യമുണ്ടെങ്കില്‍ അവ മാത്രം പ്രത്യേക കുറിപ്പായി അവരെ അറിയിക്കാനാണ് തീരുമാനം.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് നല്‍കുന്ന ചില സൂചനകള്‍ മാത്രമാണ്. ലഭിക്കുന്ന വിവരങ്ങള്‍ ശരിയാണോ എന്ന് വസ്തുതാപരമായി അന്വേഷിച്ചു തയ്യാറാക്കുന്നവയല്ല.

അത്തരം റിപ്പോര്‍ട്ടുകള്‍ ചോര്‍ന്ന് പൊതു ചര്‍ച്ചയായാല്‍ അനാവശ്യ തെറ്റിദ്ധാരണകള്‍ക്കും ഇടയാക്കും. ചിലര്‍ അത് ശത്രുക്കള്‍ക്കെതിരെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയും ചെയ്യും.

ഇന്റലിജന്‍സ് അഡീഷനല്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ വിശദ റിപ്പോര്‍ട്ട് ആദ്യം മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി . ജലവിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കാണ് നല്‍കിയത്.

പിന്നീട് ചീഫ് സെക്രട്ടറിക്കും പൊതു ഭരണ സെക്രട്ടറിക്കും നല്‍കി. അപ്പോഴും ഡി.ജി.പിക്കും ആഭ്യന്തര സെക്രട്ടറിക്കും നല്‍കിയില്ല. ഇതെല്ലാം പരിഗണിച്ചാണ് റിപ്പോര്‍ട്ട് ഇനി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും മാത്രം നല്‍കിയാല്‍ മതിയെന്ന് തീരുമാനിച്ചത്.

Advertisement