എഡിറ്റര്‍
എഡിറ്റര്‍
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്തു
എഡിറ്റര്‍
Monday 18th November 2013 9:26pm

idavela1

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ നടനും അമ്മ ഭാരവാഹിയുമായ ഇടവേള ബാബുവിനെ റെവന്യൂ ഇന്റലിജന്‍സ് ചോദ്യം ചെയ്തു. ഇടവേള ബാബുവിനെ മണിക്കൂറുകളോളം ഡി.ആര്‍.ഐ ചോദ്യം ചെയ്തു.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രധാന പ്രതിയായ നബീലിനെ തനിക്കറിയാമെന്ന് ബാബു ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. എന്നാല്‍ നബീല്‍ കള്ളക്കടത്തുകാരനാണെന്ന് അറിയില്ലായിരുന്നുവെന്നും ബാബു പറഞ്ഞു.

ഗള്‍ഫില്‍ നടന്ന ഒരു ഷൂട്ടിങ്ങിനിടയില്‍ വച്ച് നബീല്‍ തന്നെ വന്ന് പരിചയപ്പെടുകയായിരുന്നു. ഒരു സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് നബീലിന്റെ ഫ്‌ലാറ്റില്‍ പോയതെന്നും തനിക്ക് കള്ളക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്നും ബാബു അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ നബീലിന്റെ ഫ്‌ളാറ്റില്‍ ഇടവേള ബാബു സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്തത്.

ഫ്‌ളാറ്റില്‍ ആഡംബരക്കാറില്‍ നിരവധി സ്ത്രീകള്‍ എത്താറുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Advertisement