എഡിറ്റര്‍
എഡിറ്റര്‍
നായകള്‍ക്ക് വെട്ടേറ്റ സംഭവം: കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കും
എഡിറ്റര്‍
Friday 25th January 2013 9:55am

മലപ്പുറം : കേരളത്തിലെ വിവിധ ജില്ലകളില്‍ നായകളെ വെട്ടി പരുക്കേറ്റ സംഭവം കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെട്ടേറ്റ നിലയില്‍ നായകളെ കാണുന്നത് പതിവായതിനാനാണ് അന്വേഷണം കേന്ദ്ര സംഘം ഏറ്റെടുത്തത്.

Ads By Google

കേസന്വേഷണം കേന്ദ്ര അന്വേഷണസംഘം ഏറ്റെടുത്തതിനാല്‍ കേസിന്റെ എല്ലാ പുരോഗതിയും കേന്ദ്ര അന്വേഷണസംഘത്തിന് കൈമാറുമെന്ന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പറഞ്ഞു.

കഴിഞ്ഞ മാസമാണ് മലബാര്‍ മേഖലയിലും  കൊട്ടടുത്ത ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളിലും സമാനസംഭവങ്ങള്‍ ഉണ്ടായത്. ഇത് ആഭ്യന്തര വകുപ്പിന്റ ശ്രദ്ധയില്‍ പെടുത്തുകയും അന്വേഷണത്തിന് ഉത്തരവിടുകും ചെയ്യുകയായിരുന്നു.

അതേസമയം സംസ്ഥാനത്ത ഉണ്ടായിരുന്ന തെരുവ് നായക്കളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിട്ടുണ്.  കൂടാതെ ഇവയുടെ കഴുത്തിനും തലയിലും ആണ്് കൂടുതല്‍ മുറിവുകള്‍ കണ്ടെത്തിയത്.

കേസന്വേഷണത്തിന് നിയോഗിച്ച സംഘം വെറ്റിനറി സര്‍ജന്റെ സഹായത്തോട് കൂടിയാണ് അന്വേഷണം നടത്തുന്നത്.

ഈ സംഭവത്തെ കുറിച്ച അന്വേഷിച്ച് സമീപവാസികളുടെ ആശങ്കള്‍ പരിഹരിക്കണമെന്നവശ്യപ്പെട്ട്   വിവിധ രാഷ്ട്രീയ സംഘടനകള്‍ പ്രകടനങ്ങും പൊതുയോഗങ്ങളും സംഘടിപ്പിച്ചിരുന്നു.

കൂടാതെ നായകള്‍ക്ക മുറിവേറ്റത് ആയുധങ്ങള്‍ക്കൊണ്ട് അല്ല എന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Advertisement