തിരുവനന്തപുരം: ഇന്റലിജന്‍സ് എ.ഡി.ജി.പി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് സിബി മാത്യൂസ് സര്‍ക്കാറിന് കത്തു നല്‍കി. ഫയര്‍ഫോഴ്‌സ് മേധാവി, ലോട്ടറി അന്വേഷണ ചുമതലയും ഇപ്പോള്‍ തന്റെ ചുമതലയിലുണ്ട്. അതുകൊണ്ട് ഇന്റലിജന്‍സ് എ.ഡി.ജി.പി സ്ഥാനം അമിത ഭാരണമാണെന്നും കത്തില്‍ പറയുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് സിബി മാത്യൂസ് ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയത്. പിന്നീട് ഡി.ജി.പിക്കും കത്ത് കൈമാറി. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് സിബി മാത്യൂസ് രേഖാ മൂലം കത്ത് നല്‍കിയത്.

സംസ്ഥാനത്തെ നിര്‍ണ്ണായകമായ നിരവധി കേസുകളില്‍ അന്വേഷണ ചുമതലയിലിരുന്ന വ്യക്തിയാണ് സിബി മാത്യൂസ്. ഇന്റലിജന്‍സ് എ.ഡി.ജി.പി എന്ന നിലയില്‍ വഹിക്കാനുള്ള നിരവധി ചുമതലകള്‍ തനിക്ക് വേണ്ടി വിധം ചെയ്യാനാകില്ലെന്ന് കത്തില്‍ പറയുന്നുണ്ട്. കത്ത് അയച്ച കാര്യം സിബി മാത്യൂസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം അടുത്തുണ്ടാവുമെന്നാണ് കരുതുന്നത്.