prof tj joseph new man college

pro.t j joseph

കൊച്ചി: ന്യൂമാന്‍കോളേജ് പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു. തീവ്രവാദ സ്വഭാവമുള്ള മറ്റുകേസുകളുമായി ഇവര്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയാനാണ് ചോദ്യംചെയ്യുന്നത്. സിമി അടക്കമുള്ള നിരോധിതസംഘടനയുമായി അറസ്റ്റിലായവര്‍ക്ക് ബന്ധമുണ്ടോയെന്നും ഇന്റലിജന്‍സ് പരിശോധിക്കുന്നുണ്ട്.

അറസ്റ്റിലായ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി കോടിയേരി പറഞ്ഞു. സിമിയുമായി ബന്ധപ്പെട്ട കേസുകളില്‍ എന്‍ ഐ എ നടത്തുന്ന അന്വേഷണഫലം വരുന്നതുവരെ കാത്തിരിക്കുകയാണെന്നും കൊടിയേരി കൂട്ടിച്ചേര്‍ത്തു.

അതിനിടെ കൈവെട്ട് കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂവാറ്റുപുഴ സ്വദേശി മുഹമ്മദാലി, ലത്തീഫ്, ഷിയാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.