കാലിഫോര്‍ണിയ: പ്രമുഖ ചിപ് നിര്‍മാതാക്കളായ ഇന്റല്‍ കോര്‍പ്പ് ഇന്റര്‍നെറ്റ് ടി.വിയുമായി എത്തുന്നു. ഈ വര്‍ഷം തന്നെ പുതിയ സേവനവുമായി ഇന്റല്‍ എത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Ads By Google

Subscribe Us:

പുതിയ സര്‍വീസിനായുള്ള തീവ്രശ്രമത്തിലാണ് ഇന്റല്‍ എന്നാണ് അറിയുന്നത്. നിലവിലെ മേഖലയില്‍ നിന്നും തീര്‍ത്തും അപരിചതമായ പുതിയ മേഖലയിലേക്കുള്ള ചുവടുവെയ്പ്പ് അതീവ ശ്രദ്ധയോടെയാണ് ഇന്റല്‍ നടത്തുന്നത്.

ഇതിനായി തങ്ങളുടെ തൊഴിലാളികളും കഠിനപ്രയത്‌നത്തിലാണെന്നും ഇന്റല്‍ പറയുന്നു. ആപ്പിള്‍, ആമസോണ്‍, ഗൂഗിള്‍ എന്നീ വമ്പന്‍മാരുമായി നേരിട്ട് ഏറ്റുമുട്ടാനുള്ള തയ്യാറെടുപ്പിലാണ് ഇന്റല്‍ ഇപ്പോള്‍.

നിലവിലെ കേബിള്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നും വ്യത്യസ്തമായി ചെറിയ തുകയ്ക്ക് കൂടുതല്‍ കണ്ടന്റുകള്‍ എത്തിക്കാനാണ് ഇന്റല്‍ ശ്രമിക്കുന്നത്.