Categories

ടാബ്‌ലറ്റ്-സ്മാര്‍ട്‌ഫോണ്‍: ഇന്റല്‍ ‘ഇന്‍സൈഡ്’

ടാബ്‌ലറ്റ്-സ്മാര്‍ട്‌ഫോണ്‍ രംഗത്ത് കിടയറ്റ മത്സരം നടന്നു കൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍. ആപ്പിളും സാംസങുമെല്ലാം പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കിയും ടെക്‌നോളജിയുടെ പേരില്‍ കോടതി വരെ കയറിയിറങ്ങിയും പോരടിച്ചു കൊണ്ടിരിക്കുകയാണ്. ഈ ഗോദയിലേക്ക് പുതിയ ഒരാള്‍ കൂടി വരികയാണ്. വരുന്നത് ചില്ലറക്കാരനല്ല; സാക്ഷാല്‍ ഇന്റല്‍ (Intel)തന്നെ!

2012 ആദ്യത്തോടെ ഇന്റലിന്റെ പ്രൊസസ്സറുകള്‍ ഉപയോഗിച്ചുള്ള ടാബ്‌ലറ്റും സ്മാര്‍ട്‌ഫോണുകളും വിപണിയിലെത്തും. ഇന്റലിന്റെ ഏറ്റവും പുതിയ മൊബൈല്‍ ചിപ്പ് ഉപയോഗിച്ച് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് പ്ലാറ്റഫ്‌ലോമിലാകും സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലെത്തുക. ബ്ലൂ-റേ ക്വാളിറ്റിയുള്ള വീഡിയോ ആണ് ഇന്റല്‍ വാഗ്ദാനം ചെയ്യുന്നത്. എട്ട് മെഗാപിക്‌സല്‍ ക്യാമറ മറ്റെല്ലാ സാ്മാര്‍ട്‌ഫോണുകളോടും കിടപിടിക്കുന്നതാകും.

ഐപാഡില്‍ ലഭ്യമായ എല്ലാ സൗകര്യങ്ങളും തങ്ങളുടെ ടാബുകളിലും ഉണ്ടാകുമെന്നും ഇന്റല്‍ വ്യക്തമാക്കിക്കഴിഞ്ഞു. അതൊടെ ആപ്പിളിന്റെ ഐ ഫോണ്‍, ഐ പാഡ് എന്നിവയ്ക്കു വെല്ലുവിളി ഉയര്‍ത്തുകയാണ് ഇന്റലിന്റെ ലക്ഷ്യം എന്നത് വ്യക്തമാണ്.

ചിപ്പ് നിര്‍മ്മാണ രംഗത്തെ അതികായരാണ് ഇന്റല്‍. ഇന്റലും കൂടി ടാബ്‌ലറ്റ്-സ്മാര്‍ട് ഫോണ്‍ രംഗത്തേക്ക് കടക്കുന്നതോടെ ഈ മേഖലയിലെ മത്സരം കടുപ്പമേറും എന്നതില്‍ സംശയമില്ല.

Malayalam News
Kerala News in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.