Administrator
Administrator
കണ്ടല്‍സംരക്ഷണത്തിന് കര്‍മ്മപദ്ധതി രൂപീകരിക്കും: ബിനോയ് വിശ്വം
Administrator
Tuesday 20th July 2010 12:13pm

തിരുവനന്തപുരം: കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിനായി കേന്ദ്രസഹായത്തോടെ കര്‍മ്മപദ്ധതി നടപ്പാക്കുമെന്ന് വനം മന്ത്രി ബിനോയ് വിശ്വം പറഞ്ഞു. കണ്ടല്‍ക്കാടുകളുടെ വിസ്തൃതി കുറഞ്ഞുവരുന്നത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എ പി അനില്‍കുമാറിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി മറുപടി പറഞ്ഞു.

ഏതുവികസന പദ്ധതി നടപ്പാക്കിയാലും ജൈവവൈവിദ്ധ്യത്തിന് കോട്ടം തട്ടരുതെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും ബിനോയ് വിശ്വം പറഞ്ഞു.

Advertisement