അബുദാബി: അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ ‘ഈദ് ഫെയറി’നോടനുബന്ധിച്ച്,  പ്രമുഖ സാംസ്‌കാരിക സംഘടനയായ  പ്രസക്തി സംഘടിപ്പിച്ച ബുക്ക് സ്റ്റാളും ഇന്‍സ്റ്റന്റ് പോട്രയിട്റ്റ് രചനയും അബുദാബിയ്ക്ക് നവ്യാനുഭവമായി മാറി.

Subscribe Us:

ബുക്ക് സ്റ്റാള്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും കെ. എസ്. സി. വോളന്റിയര്‍ ക്യാപ്ടനുമായ എന്‍. വി. മോഹനനും, ഇന്‍സ്റ്റന്റ് പോട്രയ്റ്റ് രചന കല അബുദാബി പ്രസിഡന്റ് അമര്‍ സിംഗും ഉദ്ഘാടനം ചെയ്തു.

Ads By Google

അഹല്യ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ മൊയ്തീന്‍ കോയ, കെ. എസ്. സി പ്രസിഡണ്ട് കെ. ബി മുരളി, ശക്തി തീയ്യട്ടേഴ്‌സ്  പ്രസിഡണ്ട് പദ്മനാഭന്‍, കവി നസീര്‍ കടിക്കാട് എന്നീ പ്രമുഖരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ 60 ആളുകളുടെ പോട്രയിറ്റുകളാണ്  മൂന്ന് ദിവസങ്ങള്‍  നീണ്ട ഇന്‍സ്റ്റന്റ് പോട്രയ്റ്റ് രചനയിലൂടെ വരച്ചത്. ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് ചിത്രകാരന്മാരുടെ നേതൃത്വത്തില്‍ നടന്ന പോട്രയ്റ്റ് രചനയില്‍ ഇ. ജെ. റോയിച്ചന്‍, അജിത്ത് കണ്ണൂര്‍  എന്നിവര്‍ പങ്കെടുത്തു.

കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി അന്‍സാരി സൈനുദ്ദീന്‍, പ്രമുഖ കവി നസീര്‍ കടിക്കാട്, യുവകലാസാഹിതി  ജനറല്‍ സെക്രട്ടറി  ഇ. ആര്‍. ജോഷി, നാടക സൗഹൃദം  പ്രസിഡന്റ് ക കെ.  കൃഷ്ണകുമാര്‍, കെ. എസ്. സി. വനിതാവിഭാഗം സെക്രട്ടറി ഷൈലാ നിയാസ്, അഷ്‌റഫ് ചെമ്പാട് എന്നിവര്‍ ഉദ്ഘാടനചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഡി. സി. ബുക്‌സ് ഉള്‍പ്പെടയുള്ള മലയാളത്തിലെ പ്രമുഖ പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ നാനൂറിലേറെ ശീര്‍ഷകങ്ങളിലായി ആയിരത്തോളം പുസ്തകങ്ങള്‍ സ്റ്റാളില്‍ വില്പനയ്ക്കായി തയ്യാറാക്കിയിരുന്നു. വിഖ്യാത സാഹിത്യകാരന്‍ വിക്ടര്‍ യൂഗോയുടെ ‘പാവങ്ങള്‍!’ നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണ പരിപാടികളുടെ ഭാഗമായി, മാതൃഭൂമി ബുക്‌സിന്റെയും ഡി. സി. ബുക്‌സിന്റെയും മലയാള പരിഭാഷകള്‍ ഒന്നിച്ച് സ്റ്റാളിലെത്തിച്ചത് ശ്രദ്ധേയമായി.

മൂന്ന് ദിവസങ്ങളായി  നടന്ന പരിപാടികള്‍ക്ക് ഫൈസല്‍ ബാവ, കെ. എം. എം. ഷെരീഫ്, ശശിന്‍സാ, അബ്ദുള്‍  നവാസ്, ബാബു തോമസ്,  ജെയ്ബി എന്‍. ജേക്കബ്, ദീപു ജയന്‍, ശ്രീകണ്ടന്‍, അജി രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.