എഡിറ്റര്‍
എഡിറ്റര്‍
‘ ഇനി അണ്ണാ ഹസാരെയുടെ മാര്‍ഗ്ഗം’; സൈന്യത്തിലെ അഴിമതികള്‍ക്കെതിരെ ജന്ദര്‍ മന്ദറില്‍ പ്രക്ഷോഭത്തിനൊരുങ്ങി തേജ് ബഹദൂര്‍ യാദവ്
എഡിറ്റര്‍
Tuesday 9th May 2017 11:50am


ന്യൂദല്‍ഹി: സൈന്യത്തിലെ അഴിമതികള്‍ക്കെതിരെ ജന്ദര്‍ മന്ദറില്‍ പ്രതിഷേധ പ്രകടനത്തിനൊരുങ്ങി മുന്‍ ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ്. ഈ മാസം പതിനാലിനായിരിക്കും തേജ് ബഹദൂര്‍ പ്രതിഷേധം ആരംഭിക്കുക. സൈന്യത്തിന്റെ നടപടികളില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

സൈനികര്‍ക്ക് നല്‍കുന്ന മോശം ഭക്ഷണത്തെ കുറിച്ച് ഫെയ്‌സ്ബുക്ക് വീഡിയോ പുറത്തു വിട്ടതോടെയാണ് തേജ് ബഹദൂര്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നതും വലിയ വിവാദത്തിന് തുടക്കം കുറിക്കുന്നതും. തുടര്‍ന്നുണ്ടായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ സൈന്യത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു.

സൈനികര്‍ക്ക് നല്‍കുന്ന റേഷന്‍ മുതല്‍ വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹത്തോട് കാണിക്കുന്ന ആദരവിലെല്ലാം സൈന്യം മാറ്റം വരുത്തണമെന്ന് മുംബൈയില്‍ മുംബൈ കോണ്‍ഗ്രസ് നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ തേജ് ബഹദുര്‍ പറഞ്ഞു. മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് രണ്ട് മാസം സമയം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ ഉണ്ടാവുക തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ്. അങ്ങനെയല്ല അത് വേണ്ടത്. നമ്മുടെ ഒരു ജവാനെ കൊന്നാല്‍ പാകിസ്ഥാന്റെ പത്തു പേരെ വധിക്കുമെന്നാണ് അധികാരത്തിലുള്ളവര്‍ പറയുന്നത്. എത്ര പേരെ വധിച്ചു ഇതിനകം? നമ്മുടെ ഒരു ജവാന്റെ മരണം അവരുടെ ഒരു കേണലിന്റെ കൊലയ്ക്ക് തുല്യമാണ്. അതായിരിക്കണം നമ്മുടെ മറുപടി.’ ലാല്‍ ബഹദൂര്‍ പറയുന്നു.


Also Read: ജസ്റ്റിസ് കര്‍ണന് ആറുമാസത്തെ തടവിന് വിധിച്ച് സുപ്രീം കോടതി; കര്‍ണന്റെ പ്രസ്താവന നല്‍കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്


അഴിമതിയ്‌ക്കെതിരെ അണ്ണാ ഹസാരെ നടത്തിയതിനു സമാനമായ രീതിയില്‍ സൈന്യത്തിലെ അഴിമതിയ്‌ക്കെതിരെ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയില്ലാതെ സമരം ആരംഭിക്കാനാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Advertisement