തിരുവനന്തപുരം: നികുതിവെട്ടിപ്പ് തടയുന്നതിനായി ആഗസ്്റ്റ് ഒന്നുമുതല്‍ സംസ്ഥാനത്തെ ചെക്‌പോസ്റ്റുകളില്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. വെട്ടിപ്പ തടയാനായി ഒരുകോടി രൂപയുടെ സീക്രട്ട് ഫണ്ട് അനുവദിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

ആവശ്യമായ സ്ഥലം ഇല്ലാത്തതാണ് സംയോജിത ചെക്‌പോസ്‌റ്റെന്ന ആശയം നടപ്പാക്കുന്നതിന് പ്രധാന തടസ്സം. സ്‌കാനര്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ വന്‍തുക ചിലവുവരുമെന്നും ഐസക് പറഞ്ഞു. ചെക്‌പോസ്റ്റുകളിലൂടെ സ്പിരിറ്റ് കടത്തുന്നതിന്റെ ഉത്തരവാദിത്തം വാണിജ്യനികുതി വകുപ്പിന് ഏറ്റെടുക്കാനാവില്ലെന്നും എക്‌സൈസ് ചെക്‌പോസ്റ്റുകളില്‍ പരിശോധന കഴിഞ്ഞ വാഹനങ്ങളാണ് ഇവയെന്നും തോമസ് ഐസക് വ്യക്തമാക്കി.