Administrator
Administrator
ഉറക്കം ശരിയായാല്‍ എല്ലാം ശരിയാവും!
Administrator
Monday 28th March 2011 3:28pm

ഉറക്കം ശരിയായില്ലെങ്കില്‍ ഒന്നും ശരിയാവില്ല. ശരീരത്തിന്റെ ആരോഗ്യത്തിന് ആഹാരം, വ്യായാമം, എന്നിവ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഉറക്കവും.

രാത്രി ഉറക്കം വരാതിരിക്കുക എന്നത് ക്ലേശകരമായ അനുഭവമാണ്. ലോകത്തെല്ലാവരും ഉറങ്ങുമ്പോഴും ദിവസങ്ങളായി നമുക്ക് മാത്രം ഉറക്കം വരാതിരിക്കുക എന്നത് ഭീകരമായ അവസ്ഥയാണ്. ഈ സമയത്ത് ഓരോ നിമിഷവും ഓരോ യുഗം പോലെയാണ് കടന്നു പോകുക. ഈ പ്രശ്‌നത്തെ ഇന്‍സോമാനിയ എന്നാണ് ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കാറുള്ളത്.

വളരെ ദൂരവ്യാപകമായ പ്രശ്‌നങ്ങളുണ്ടാക്കുന്ന രോഗമാണ് ഇന്‍സോമാനിയ. ഇത് ഏകാഗ്രത, മാനസികാവസ്ഥ, ഉല്പാദനക്ഷമത എന്നിവയെ ഗുരുതരമായി ബാധിക്കും. ഉറക്കമില്ലാത്തവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്-രോഗങ്ങള്‍, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

ഇന്‍സോമാനിയയ്ക്കുള്ള പ്രധാനകാരണങ്ങള്‍

ആകാംഷ, നിരാശ, ഭയം, ദേഷ്യം എന്നിവയാണ് ഇന്‍സോമാനിയയ്ക്കുള്ള മാനസികമായ കാരണങ്ങള്‍.

ആര്‍ത്തവ സമയത്തും, ആര്‍ത്തവ വിരമസമയത്തുമുള്ള ഹോര്‍മോണ്‍ വ്യത്യാസമാണ് ജനിറ്റിക്കായ കാരണം.

വേദന, അമിതമായ വ്യായാമം എന്നിവ ശാരീരികമായ കാരണങ്ങളാണ്.

ശബ്ദം, അസ്വസ്ഥത, കാലാവസ്ഥാ മാറ്റം എന്നിവയാണ് പാരിസ്ഥിതിക പരമായ കാരണങ്ങള്‍.

ഇതിനു പുറമേ ഹൃദ് രോഗം, ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മയക്കുമരുന്നുകളുടെ ഉപയോഗം, എന്നിവയും ഉറക്കക്കുറവിന് കാരണമാകും.

പ്രശ്‌ന പരിഹാരം

ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് ചൂട് പാല് കഴിക്കുക. പാലിലെ ട്രിപ്‌റ്റോഫാന്‍ ഉറങ്ങാന്‍ സഹായിക്കും

പയര്‍, നിലക്കടല, മത്സ്യം, എന്നിവ കഴിക്കുക. ഇതിലെ വിറ്റാമിന്‍ ബി3 ഉറക്കക്കുറവ് പരിഹരിക്കും.

ഓട്‌സ് , കഞ്ഞി, എന്നിവയും ഉറക്കം വരാന്‍ സഹായിക്കും. ഇവ കഴിക്കുന്നതോടൊപ്പം നന്നായി വ്യായാമം ചെയ്യുകയും ബ്രഹ്മി പോലുള്ള ഔഷധച്ചെടികളും ഉറക്കുറവിന് പരിഹാരം നല്‍കും.

ഉപേക്ഷിക്കേണ്ട ആഹാരസാധനങ്ങള്‍

എണ്ണ ധാരാലം അടങ്ങിയതും ഗ്യാസ് ട്രബിള്‍ ഉണ്ടാക്കുന്നതുമായ ആഹാരസാധനങ്ങള്‍ ഉപേക്ഷിക്കുക. പ്രോട്ടീന്‍ ധാരാളമടങ്ങിയ ചിക്കന്‍, മട്ടണ്‍, എന്നിവ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. ഇതും ഉറക്കത്തെ തളര്‍ത്തും. പുകവലി, പുകയില എന്നിവ ഉപേക്ഷിക്കുക. കഫീന്‍ അടങ്ങിയ ഭക്ഷ്യസാധനങ്ങള്‍ ഉപേക്ഷിക്കുക.

Advertisement