എഡിറ്റര്‍
എഡിറ്റര്‍
ജനങ്ങളാണ് നേതാക്കള്‍
എഡിറ്റര്‍
Monday 10th March 2014 2:34pm

ജനാധിപത്യവ്യവസ്ഥയുടെ അടിസ്ഥാനതത്വം പോലും അതിലംഘിക്കപ്പെട്ടിരിക്കുന്നു. ‘ജനങ്ങളില്‍ നിന്നും ജനങ്ങളാല്‍’ എന്നത് നിലനില്‍ക്കുന്നുണ്ടെങ്കിലും ‘ജനങ്ങള്‍ക്കു വേണ്ടി’ എന്നത് എവിടേയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു. ഇതാണ് നമ്മള്‍ മാറ്റിയെടുക്കേണ്ടത്. നമ്മള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ‘നമ്മള്‍ ജനങ്ങള്‍ക്കു’ വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഉത്തരവാദിത്വം കാണിക്കണം.


swaraj

line

ബുക്‌ന്യൂസ്

line

പുസ്തകം: സ്വരാജ്
എഴുത്തുകാരന്‍: അരവിന്ദ് കെജ്‌രിവാള്‍

പരിഭാഷ: കെ.ജെ. വിജേഷ്‌

പ്രസാധകര്‍: ഇന്‍സൈറ്റ് പബ്ലിക്ക
പേജ്: 122
വില: 100 രൂപ


ചുരുങ്ങിയ കാലയളവില്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് ശക്തമായ അടിത്തറ പാകിയ ആം ആദ്മി പാര്‍ട്ടിയുടെ നേതാവാണ് അരവിന്ദ് കെജ്‌രിവാള്‍. 1968-ല്‍ ഹരിയാനയിലെ ഹിസാറില്‍ ജനിച്ച അദ്ദേഹം ഖൊരഖ്പൂര്‍ ഐ.ഐ.ടിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍  ബിരുദം നേടി. ജനാധിപത്യം പാര്‍ട്ടി ആധിപത്യമായി മാറിയ ഇന്ത്യയില്‍ സമ്പൂര്‍ണ്ണ ജനാധിപത്യത്തിന്റെ സാധ്യതകളെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് അദ്ദേഹം.

ഇന്‍സൈറ്റ് പബ്ലിക്ക പുറത്തിറക്കിയ അരവിന്ദ് കെജ്‌രിവാളിന്റെ പുസ്തകമായ സ്വരാജിന്റെ മലയാള പരിഭാഷ ഇതിനോടകം തന്നെ ഏഴ് എഡിഷനുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പുസ്തകത്തില്‍ നിന്നുള്ള പ്രസക്തമായ ഭാഗങ്ങളാണ് ഇവിട പ്രസിദ്ധീകരിക്കുന്നത്.

ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ എന്ന ജനാധിപത്യരീതിയാണ് 1947-ലെ സ്വാതന്ത്ര്യത്തിനു ശേഷം നമ്മള്‍ അവലംബിച്ചിട്ടുള്ളത്.
അഞ്ചുവര്‍ഷം കൂടുമ്പോള്‍ ‘നമ്മള്‍ ജനങ്ങള്‍’ നമുക്കിടയില്‍ നിന്നും ഒരു പ്രതിനിധിയെ തെരഞ്ഞെടുത്ത് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായുള്ള എല്ലാ അധികാരവും ‘നമ്മള്‍ ജനങ്ങള്‍’ അദ്ദേഹത്തിന് നല്‍കുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നേരെ പാര്‍ലമെന്റില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ അധികാരം അവരുടെ തലയെ മത്തുപിടിപ്പിക്കുകയും, ധാര്‍ഷ്ഠ്യം നിറഞ്ഞ ഏകാധിപതിയായിമാറുകയും ചെയ്യുന്നു. നമ്മള്‍ ജനങ്ങള്‍ അദ്ദേഹത്തിനു സമ്മാനിച്ച ജീവിതവും, വിശേഷാധികാരങ്ങളും മുഴുവനായി ദുരുപയോഗം ചെയ്യപ്പെടുന്നു. നമ്മുടെ പ്രതിനിധി നമുക്ക് വേണ്ടിയല്ല തീരുമാനങ്ങള്‍ എടുക്കുക, എല്ലാം സ്വന്തം വളര്‍ച്ചയ്ക്കു വേണ്ടി മാത്രം.

ജനാധിപത്യവ്യവസ്ഥയുടെ അടിസ്ഥാനതത്വം പോലും അതിലംഘിക്കപ്പെട്ടിരിക്കുന്നു. ‘ജനങ്ങളില്‍ നിന്നും ജനങ്ങളാല്‍’ എന്നത് നിലനില്‍ക്കുന്നുണ്ടെങ്കിലും ‘ജനങ്ങള്‍ക്കു വേണ്ടി’ എന്നത് എവിടേയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു.

ഇതാണ് നമ്മള്‍ മാറ്റിയെടുക്കേണ്ടത്. നമ്മള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ‘നമ്മള്‍ ജനങ്ങള്‍ക്കു’ വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഉത്തരവാദിത്വം കാണിക്കണം. ഒരിക്കല്‍ വോട്ടെടുപ്പില്‍ വിജയിച്ചു കഴിഞ്ഞാല്‍ പിന്നീടുള്ള അഞ്ച് വര്‍ഷം പാര്‍ലമെന്റിലും നിയമസഭയിലും ഇരിക്കുകയല്ലാതെ ജനങ്ങളിലേക്കിറങ്ങുവാനോ തങ്ങള്‍ പ്രതിനിധീകരിച്ചിട്ടുള്ളവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുവാനോ ഇവര്‍ തയ്യാറാകുന്നില്ല.

നേതാക്കള്‍ അവരുടെ താല്‍പ്പര്യവും അവരുടെ ആവശ്യങ്ങളും മാത്രം നടപ്പില്‍ വരുത്തുന്നു. ജനങ്ങളുടെ അധികാരം ഇവിടെ ഒരാളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഒരു റേഷന്‍ കടയിലൂടെ റേഷന്‍ വിതരണം ശരിയായി നടപ്പാക്കാതിരിക്കുകയോ കരിഞ്ചന്തയില്‍ സാധനങ്ങള്‍ കടത്തുന്നതോ കണ്ടെത്തിയാല്‍ ആ റേഷന്‍ കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള അധികാരം ഗ്രാമസഭകള്‍ക്ക് ഉണ്ടായിരിക്കണം.

ഒരുമാറ്റം നിര്‍ബന്ധമായും കൊണ്ടുവരേണ്ടതുണ്ട്. തീരുമാനം എടുക്കുന്നത് ജനങ്ങളും തെരഞ്ഞെടുക്കപ്പെട്ടവരുടെ കൈയ്യാല്‍ അത് നടപ്പിലാക്കുകയും ചെയ്യണം. മറ്റൊരു മാറ്റം വേണ്ടത് അഴിമതിക്കാരായവരെ അയോഗ്യരാക്കുവാനും അവരുടെ സ്ഥാനം മാറ്റുവാനും ജനങ്ങള്‍ക്ക് അധികാരം ഉണ്ടാവണം എന്നതാണ്. ഇത്തരത്തിലുളള നിയമനിര്‍മാണങ്ങള്‍ അവലംബിക്കാന്‍ കഴിഞ്ഞാല്‍ ഈ പ്രതിനിധികള്‍ ജനങ്ങള്‍ക്ക് മുന്നില്‍ നിന്നു നയിക്കും.

ഞങ്ങള്‍ ആഗ്രഹിക്കുന്നതും അധികാരം ജനങ്ങളുടെ കൈകളാല്‍ നിയന്ത്രിക്കപ്പെടണമെന്നാണ്. നൂറുകോടിയിലധികം വരുന്ന ജനങ്ങള്‍ക്ക് എങ്ങനെയാണ് അധികാരംനല്‍കുവാനാകുക? എല്ലാവരിലും ആകാംക്ഷയുണ്ടാവും, പക്ഷെ അതു സാധ്യമാണ്.

ഗ്രാമസഭകള്‍ അല്ലെങ്കില്‍ വില്ലേജ് അസംബ്ലികളെയും ഭരണഘടന തിരിച്ചറിയണം. ഗ്രാമസഭ എന്നാല്‍ പഞ്ചായത്തല്ല. പഞ്ചായത്ത് രൂപീകരിക്കപ്പെട്ടിട്ടുള്ളത് വില്ലേജ് പ്രധാന്‍, സര്‍പ്പഞ്ച്, ഗവണ്‍മെന്റിനാല്‍ വാര്‍ഡുകളില്‍ നിയുക്തനാക്കപ്പെട്ടിട്ടുള്ള വ്യക്തി പിന്നെ ഗ്രാമത്തിലെ മറ്റു പ്രമുഖരും ചേര്‍ന്നുകൊണ്ടാണ്.

എന്നാല്‍ ഗ്രാമസഭയാകട്ടെ, ആ ഗ്രാമത്തിലെ ജനങ്ങളുടെ തുറന്ന കൂട്ടായ്മയാണ്. ഒന്നിച്ചുള്ള ഈ യോഗങ്ങളില്‍ തദ്ദേശീയമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുക.
സര്‍ക്കാര്‍ ജീവനക്കാരുടെമേല്‍ നിയന്ത്രണം അനിവാര്യമാണ്.

ഗ്രാമത്തിലെ തീരുമാനങ്ങളെല്ലാമെടുക്കാനും അതു ആസൂത്രണം ചെയ്യുവാനുമുള്ള അധികാരം ഗ്രാമീണര്‍ക്ക് ലഭിക്കണം. നിലവിലെ പഞ്ചായത്ത് രാജും, മറ്റ് പ്രബല നിയമങ്ങളും ഭേദഗതി വരുത്തുക വഴി ഗ്രാമത്തിലെ ജനങ്ങളുടെ അധികാരം പുഷ്്ടിപ്പെടുത്തുവാന്‍ കഴിയും. സ്ഥിരമായി ക്ലാസില്‍ ഹാജരാകാത്തതോ ശരിയായി പഠിപ്പിക്കാത്തവരോ ആയ അദ്ധ്യാപകര്‍ക്കുള്ള ശമ്പളം നിര്‍ത്തലാക്കുവാന്‍ ഗ്രാമസഭകള്‍ക്കു അധികാരമുണ്ടാവണം.

ഒരു ഡോക്ടര്‍ തന്റെ രോഗികളെ ശരിയായി ശുശ്രൂഷിച്ചില്ലെങ്കില്‍ അയാളുടെ ശമ്പളം നിര്‍ത്തലാക്കാന്‍ ഗ്രാമസഭകള്‍ക്ക് അധികാരമുണ്ടായിരിക്കണം. ഒരു റേഷന്‍ കടയിലൂടെ റേഷന്‍ വിതരണം ശരിയായി നടപ്പാക്കാതിരിക്കുകയോ കരിഞ്ചന്തയില്‍ സാധനങ്ങള്‍ കടത്തുന്നതോ കണ്ടെത്തിയാല്‍ ആ റേഷന്‍ കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള അധികാരം ഗ്രാമസഭകള്‍ക്ക് ഉണ്ടായിരിക്കണം.

ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ജനങ്ങള്‍ നല്‍കുന്ന പരാതികള്‍ മുഖവിലക്കെടുക്കാതിരിക്കുകയോ ജനങ്ങള്‍ക്കുമേല്‍ അനാവശ്യമായി ദേഹോപദ്രവം ഏല്‍പ്പിക്കുകയോ ചെയ്താല്‍ ആ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്റെ ശമ്പളം നിര്‍ത്തലാക്കാനുള്ള അധികാരവും ഗ്രാമസഭകള്‍ക്കുണ്ടാവണം.

അടുത്തപേജില്‍ തുടരുന്നു

Advertisement