Administrator
Administrator
പെരുമാറ്റദൂഷ്യം: കോട്ടമുറിക്കലിനെതിരായ തെളിവെടുപ്പ് തുടങ്ങി
Administrator
Tuesday 23rd August 2011 12:29pm

gopi-kottamurikkalകൊച്ചി: പെരുമാറ്റദൂഷ്യത്തിന്റെ പേരില്‍ സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കപ്പെട്ട ഗോപി കോട്ടമുറിക്കലിനെതിരായി തെളിവെടുപ്പ് തുടങ്ങി. വൈക്കം വിശ്വന്റെ നേതൃത്വത്തിലുള്ള അന്വേഷണകമ്മീഷനാണ് തെളിവെടുപ്പ് നടത്തുന്നത്.

ഗോപി കോട്ടമുറിക്കലിന്റെ പെരുമാറ്റദൂഷ്യവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കമ്മിറ്റിയംഗം സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം ഉറപ്പായ സാഹചര്യത്തിലാണ് ഗോപി കോട്ടമുറിക്കലിനെ ചുമതലയില്‍നിന്നും മാറ്റാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്.

Advertisement