എഡിറ്റര്‍
എഡിറ്റര്‍
ചാലക്കുടിയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി നടന്‍ ഇന്നസെന്റ് മല്‍സരിക്കുമെന്ന് സൂചന
എഡിറ്റര്‍
Wednesday 5th March 2014 9:28pm

innocent

തൃശൂര്‍: ചാലക്കുടിയില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി നടന്‍ ഇന്നസെന്റ് മത്സരിക്കാന്‍ സാധ്യത. ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് നേതാക്കള്‍ ചര്‍ച്ച നടത്തി.

തിരഞ്ഞെടുപ്പിവല്‍ മത്സരിക്കാന്‍ തയാറെന്ന് ഇന്നസെന്റും അറിയിച്ചതാണാണ് സൂചന. എന്നാല്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

സ്ഥാനാര്‍ത്ഥികളെക്കുറിച്ച് തീരുമാനിക്കാന്‍ ഇന്ന് ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചാലക്കുടിയടക്കം ഏഴു സീറ്റുകളിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തീരുമാനമെടുത്തിരുന്നില്ല. പൊതുസമ്മതനെ ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദേശമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് കൂടിയായ ഇന്നസെന്റിനെ പരിഗണിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളായി വടകരയില്‍ എ.എന്‍ ഷംസീര്‍, കോഴിക്കോട് എ വിജയരാഘവന്‍, കണ്ണൂരില്‍ പി.കെ ശ്രീമതി, കൊല്ലത്ത് എം.എ ബേബി, പാലക്കാട്ട് എം.ബി രാജേഷ്, ആലത്തൂരില്‍ പി.കെ ബിജു, ആറ്റിങ്ങലില്‍ എ സമ്പത്ത്, ആലപ്പുഴയില്‍ സി.ബി ചന്ദ്രബാബു, കാസര്‍ഗോട്ട് പി കരുണാകരന്‍ എന്നിങ്ങനെ മല്‍സരിപ്പിക്കാന്‍ തീരുമാനമായിരുന്നു.

സി.പി.ഐ.എമ്മിന്റെ നാല് സിറ്റിംഗ് എം.പിമാര്‍ക്കും സീറ്റ് നല്‍കിയിരുന്നു. പൊന്നാനി, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ചാലക്കുടി എന്നിവടങ്ങളിലെ സ്ഥാനാത്ഥി നിര്‍ണയമാണ് നീട്ടിവെച്ചത്.

Advertisement