എഡിറ്റര്‍
എഡിറ്റര്‍
അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇന്നസെന്റ് രാജിവെക്കുന്നു: കുഞ്ചാക്കോ ബോബനെ പ്രസിഡന്റാക്കണമെന്ന് വനിതാ കൂട്ടായ്മ
എഡിറ്റര്‍
Wednesday 5th July 2017 10:12am

കൊച്ചി: അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതായി ഇന്നസെന്റ്. രാജി തീരുമാനം ഇന്നസെന്റ് അമ്മ ഭാരവാഹികളെ അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് അമ്മയ്‌ക്കെതിരെ സിനിമാ മേഖലയില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഇന്നസെന്റിന്റെ രാജി തീരുമാനം. വിവാദങ്ങള്‍ക്കിടെ നടന്‍ ബാബുരാജും അമ്മ വൈസ് പ്രസിഡന്റും ഇന്നസെന്റിനെ വിമര്‍ശിച്ചെഴുതിയ കത്തുകളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതോടെയാണ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുക എന്ന തീരുമാനത്തില്‍ ഇന്നസെന്റ് എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ലമെന്റ് അംഗം എന്ന നിലയിലുള്ള തിരക്കുകള്‍ക്കിടയില്‍ അമ്മയുടെ ഭാരവാഹിത്വവും ഉത്തരവാദിത്വങ്ങളും മുന്നോട്ടു കൊണ്ടുപോകുന്നതിലുള്ള ബുദ്ധിമുട്ടും അദ്ദേഹം സഹപ്രവര്‍ത്തകരോട് വ്യക്തമാക്കിയതായാണ് വിവരം.

അമ്മ പ്രസിഡന്റ് ഇന്നസെന്റ് പദവി ഒഴിഞ്ഞാല്‍ ദേവന്‍, സിദ്ധിഖ് എന്നിവരെ പരഗിണിക്കാന്‍ തയ്യാറെടുക്കുകയാണ് മമ്മൂട്ടി വിഭാഗം. എന്നാല്‍ ഇന്നസെന്റിനു പകരം കുഞ്ചാക്കോ ബോബനെ പ്രസിഡന്റാക്കണമെന്ന ആവശ്യവുമായി വനിതാ കൂട്ടായ്മ രംഗത്തെത്തിയിട്ടുണ്ട്.

Advertisement