Categories

‘ആ വാര്‍ത്ത ഞങ്ങള്‍ ഓരോരുത്തരും കേട്ടത് ഞെട്ടലോടെ’; ഇത്തരത്തിലൊരു ഹീനകൃത്യം ചെയ്തത് ആരായാലും കടുത്ത ശിക്ഷ തന്നെ ന്ല്‍കണമെന്ന് ഇന്നസെന്റ്

ചാലക്കുടി: നടന്‍ ദിലീപ് ഉള്‍പ്പെട്ട ഗൂഡാലോചനയുടെ വിവരങ്ങള്‍ ഞെട്ടലോടെയാണ് കേട്ടതതെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. ഇത്തരമൊരു ഹീനകൃത്യത്തില്‍ പങ്കുള്ളത് ആരായാലും കടുത്ത ശിക്ഷ കിട്ടുകതന്നെവേണം. കേസില്‍ ദിലീപിനുള്ള പങ്ക് പൊലീസ് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് അമ്മ ദിലീപിന്റെ അഗത്വം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇത്തരമൊരു കേസില്‍ പ്രതിയായ ആളെ അമ്മ പോലൊരു സംഘടനയില്‍ ഒരു കാരണവശാലും ഉള്‍പ്പെടുത്താനാകില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രോഗത്തെത്തുടര്‍ന്നു ആശുപത്രിയിലായതിനാല്‍ എനിക്കു അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാനായില്ല. എന്നാല്‍ എന്റെ സഹപ്രവര്‍ത്തകര്‍ ഫോണില്‍ കൂടിയാലോചന നടത്തിയിരുന്നു. അമ്മ നേരത്തെ ഇക്കാര്യത്തില്‍ എടുത്ത നിലപാട് വിമര്‍ശന വിധേയമായിരുന്നു. ഗൂഢാലോചനയുടെ വിശദ വിവരമോ പൊലീസ് സ്ഥിരീകരണമോ ഇല്ലാതെ അമ്മയ്ക്കു കടുത്ത നിലപാടുകള്‍ എടുക്കുന്നതില്‍ പരിമിതികള്‍ ഉണ്ട്. ഇതിനര്‍ഥം അമ്മ ആരെയും തുണയ്ക്കുന്നു എന്നല്ല. ഇത്തരമൊരു കാര്യത്തില്‍ ആര്‍ക്കെങ്കിലും കുറ്റവാളിയെ തുണയ്ക്കാനാകുമോ. സംഭവം നടന്ന ദിവസം മുതല്‍ ഞങ്ങളുടെ സഹോദരിക്കു എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read:  ‘ഇതാണ് ജയില്‍, എല്ലാവരേയും സെന്‍ട്രല്‍ ജയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ക്രിമിനല്‍’;ദിലീപിന്റെ സൈറ്റ് ഹാക്ക് ചെയ്ത് പോസ്റ്ററൊട്ടിച്ച് ഹാക്കര്‍മാര്‍


അതേസമയം, നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. ട്രഷറര്‍ സ്ഥാനത്ത് നിന്നും ദിലിപിനെ ഒഴിവാക്കി. കൊച്ചിയില്‍ ചേര്‍ന്ന ഞങ്ങളുടെ സഹോദരിക്കുനേരെയുണ്ടായ ആക്രമണത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. അവരുടെ നിയമപരമായ കാര്യങ്ങള്‍ക്കുള്ള എല്ലാ പിന്തുണയും നല്‍കും. നടിയെ തുടര്‍ന്നും വേദനിപ്പിച്ചവരോടുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതായും അമ്മ പത്രക്കുറിപ്പില്‍ പറഞ്ഞു.

കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ കേരള പൊലീസിനും സര്‍ക്കാരിനും നന്ദി അറിയിക്കുന്നതായും അമ്മ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഇന്നസെന്റിന്റെ ഫെയ്‌സ്ബുക്ക് പോസ്്റ്റിന്റെ പൂര്‍ണ്ണരൂപം

നടൻ ദിലീപ് ഉൾപ്പെട്ട ഗൂഡാലോചനയുടെ വിവരങ്ങൾ ഞെട്ടലോടെയാണ് ഞങ്ങൾ ഓരോരുത്തരും കേട്ടത്. ഞങ്ങളുടെ സഹോദരിക്ക് നേർക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചന അതീവ ഗൗരവത്തോടെ മാത്രമേ ഞങ്ങൾക്ക് കാണാനാകൂ. അതുണ്ടാക്കുന്ന ഞെട്ടൽ ചെറുതല്ല. ഇത്തരമൊരു ഹീനകൃത്യത്തിൽ പങ്കുള്ളത് ആരായാലും കടുത്ത ശിക്ഷ കിട്ടുകതന്നെവേണം. കേസിൽ ദിലീപിനുള്ള പങ്ക് പൊലീസ് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് അമ്മ ദിലീപിന്റെ അഗത്വം റദ്ദാക്കാൻ തീരുമാനിച്ചത്. ഇത്തരമൊരു കേസിൽ പ്രതിയായ ആളെ അമ്മ പോലൊരു സംഘടനയിൽ ഒരു കാരണവശാലും ഉൾപ്പെടുത്താനാകില്ല. രോഗത്തെത്തുടർന്നു ആശുപത്രിയിലായതിനാൽ എനിക്കു അമ്മയുടെ യോഗത്തിൽ പങ്കെടുക്കാനായില്ല. എന്നാൽ എന്റെ സഹപ്രവർത്തകർ ഫോണിൽ കൂടിയാലോചന നടത്തിയിരുന്നു. അമ്മ നേരത്തെ ഇക്കാര്യത്തിൽ എടുത്ത നിലപാട് വിമർശന വിധേയമായിരുന്നു. ഗൂഢാലോചനയുടെ വിശദ വിവരമോ പൊലീസ് സ്ഥിരീകരണമോ ഇല്ലാതെ അമ്മയ്ക്കു കടുത്ത നിലപാടുകൾ എടുക്കുന്നതിൽ പരിമിതികൾ ഉണ്ട്. ഇതിനർഥം അമ്മ ആരെയും തുണയ്ക്കുന്നു എന്നല്ല. ഇത്തരമൊരു കാര്യത്തിൽ ആർക്കെങ്കിലും കുറ്റവാ
ളിയെ തുണയ്ക്കാനാകുമോ. സംഭവം നടന്ന ദിവസം മുതൽ ഞങ്ങളുടെ സഹോദരിക്കു എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്.
ഗൂഡാലോചനയിൽ ദിലീപിനുള്ള പങ്ക് പുറത്തു വന്ന ഉടനെ ഏകകണ്ഠമായാണ് അമ്മ തീരുമാനം എടുത്തത്. കടുത്ത മാനസിക പ്രയാസത്തിലൂടെ കടന്നുപോകുന്ന ഞങ്ങളുടെ സഹോദരിക്കൊപ്പം ഒറ്റക്കെട്ടായി ഉറച്ചു നിൽക്കുമെന്നു അമ്മ ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്നു. കേരള പൊലീസും സർക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ കാണിച്ച ജാഗ്രതയിൽ അമ്മയ്ക്കുളള സന്തോഷം അറിയിക്കുന്നു.