എഡിറ്റര്‍
എഡിറ്റര്‍
ആക്രമിക്കപ്പെട്ട നടിയ്ക്കുവേണ്ടി അമ്മയില്‍ സംസാരിച്ച രമ്യാ നമ്പീശനോട് ഇന്നസെന്റ് പറഞ്ഞത്
എഡിറ്റര്‍
Monday 3rd July 2017 8:17pm

കൊച്ചി: അമ്മയോഗത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യണമെന്ന് യുവനടി രമ്യാനമ്പീശന്‍ ആവശ്യപ്പെട്ടെങ്കിലും ഇന്നസെന്റ് ഇടപെട്ട് തടയുകയാണുണ്ടായതെന്ന് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രമ്യ രംഗത്തുവന്നെങ്കിലും രമ്യയെ പറയാന്‍ അനുവദിക്കാതെ ഇന്നസെന്റ് വിഷയത്തില്‍ ഇടപെടുകയാണുണ്ടായത്.

നിലവിലെ സംഭവ വികാസങ്ങളില്‍ നടിമാര്‍ക്ക് ആശങ്കയുണ്ടെന്നു പറഞ്ഞ രമ്യ വിഷയത്തില്‍ ദിലീപിനെ ചോദ്യം ചെയ്യുന്ന കാര്യം ഉന്നയിക്കുന്നതിനു മുമ്പ് ഇന്നസെന്റ് എഴുന്നേറ്റ് ഇടപെടുകയായിരുന്നു.

കേസ് പൊലീസ് അന്വേഷിച്ചോളുമെന്നും ഡി.ജി.പിയോടും മറ്റും സംസാരിച്ചിട്ടുണ്ടെന്നുമായിരുന്നു ഇന്നസെന്റിന്റെ മറുപടി. കൂടുതലൊന്നും പറയാന്‍ ഇന്നസെന്റ് രമ്യയെ അനുവദിച്ചുമില്ല.


Don’t Miss: ‘മഹാതോ അര്‍പ്പണബോധമുള്ള പ്രവര്‍ത്തകന്‍; മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നതിന് അറസ്റ്റിലായ പ്രവര്‍ത്തകനെ പിന്തുണച്ച് ബി.ജെ.പി


അമ്മയുടെ യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. യോഗത്തില്‍ ആരും തന്നെ വിഷയം ശ്രദ്ധയില്‍പ്പെടുത്താത്തതിനാലാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാതിരുന്നത് എന്നായിരുന്നു അമ്മ ഭാരവാഹികളായ ഗണേഷ് കുമാറും മുകേഷും മാധ്യമങ്ങളോട് പറഞ്ഞത്.

ആര്‍ക്കെങ്കിലും എന്തെങ്കിലും കാര്യം ശ്രദ്ധയില്‍പ്പെടുത്താനുണ്ടോയെന്നു താന്‍ ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും ആരും ഒരു വിഷയവും ഉയര്‍ത്തിയില്ലെന്നാണ് ഗണേഷ്‌കുമാര്‍ അമ്മയോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

Advertisement