തിരുവന്തപുരം: ഇന്നസെന്‍സ് ഓഫ് മുസ്‌ലിം എന്ന സിനിമയുടെ പേരില്‍ ലോകത്തെ സമാധാനം തകര്‍ക്കാനാവില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍.

Ads By Google

ഇത്തരം സിനിമകളിലൂടെ ഇസ്‌ലാമിനെ തകര്‍ക്കാനാവില്ലെന്നും ഇതിന്റെ പേരില്‍ ലോകത്ത് സമാധാനം തകര്‍ക്കാനുള്ള അക്രമികളുടെ ശ്രമം സര്‍ക്കാറുകള്‍ അടിച്ചമര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം സിനിമകളിലൂടെ ലോകത്ത് അരാജകത്വം സൃഷ്ടിക്കാനാണ്‌ ലക്ഷ്യമിടുന്നത്. ഇതിന് പിന്നില്‍ ഏത് വലിയ ശക്തിയായാലും അത് വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിന്റെ പേരില്‍ മതത്തിന് അകത്തും പുറത്തുമുള്ള ഇസ്‌ലാം വിരുദ്ധരാണ് അക്രമങ്ങള്‍ക്ക് പിന്നില്‍. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ഇവരുടെ ശ്രമം. ഇവരെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.